വിനോദയാത്ര കഴിഞ്ഞെത്തിയ കോളജ് വിദ്യാര്‍ത്ഥിനി മായോകാര്‍ഡിറ്റ്‌സ് ബാധിച്ച് മരിച്ചു; മറ്റു കുട്ടികള്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍ : മയോര്‍കാര്‍ഡിറ്റ്‌സ് ബാധിച്ച് കണ്ണൂരില്‍ കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. എസ്.എന്‍ കോളജ് വിദ്യാര്‍ത്ഥിനിയും കൂത്തുപറമ്പ് സ്വദേശിനിയുമായ ആര്യശ്രീയാണ് മരിച്ചത്.

ഹൃദയപേശികളില്‍ ഉണ്ടാകുന്ന അണുബാധയാണ് മയോകാര്‍ഡിറ്റി. കോളജില്‍ നിന്നും ആര്യശ്രീ ഉള്‍പ്പെടെയുള്ള 54 വിദ്യാര്‍ത്ഥികളുടെ സംഘംകഴിഞ്ഞ ദിവസം ബെംഗുളൂരുവിലേയ്ക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു.

Loading...

യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ മുതലാണ് കുട്ടിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇതോടെ മരണപ്പെട്ട വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം പോയ വിദ്യാർത്ഥികളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധിച്ചു വരികയാണ്. മറ്റാര്‍ക്കെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ത്ഥികളുടെ ശ്രമം ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയയ്ക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

പനി വരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ നമുക്കെല്ലാം എന്തെങ്കിലും മറുപടി ഉണ്ടാകും. ജലദോഷമെന്നോ എലിപ്പനിയെന്നോ ടൈഫോയിഡെന്നോ അല്ലെങ്കില്‍ വൈറല്‍ ഫീവറെന്നോ അങ്ങനെ എന്തെങ്കിലുമൊക്കെ നമ്മള്‍ പറയും. പനി വരാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ടെന്നും അണുബാധയാണ് അതിലേറ്റവും സാധാരണം എന്നും നമുക്കറിയാം. പക്ഷെ ഒരു അണുബാധ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ഈ പനി വരുന്നത്.

മനസിലാക്കേണ്ടത് പനി ഒരു രോഗമല്ലാ, അതൊരു രോഗലക്ഷണം മാത്രമാണ് എന്നതാണ്. ഒരുപാട് രോഗങ്ങളുടെ പല ലക്ഷണങ്ങളില്‍ ഒന്ന് മാത്രം.

ഒരു രോഗാണുവോ മറ്റോ ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ രക്തത്തിലെ ശ്വേതരക്താണുക്കളുടെ നേതൃത്വത്തില്‍ നമ്മുടെ പ്രതിരോധസംവിധാനം അവയെ ആക്രമിക്കും. തുടര്‍ന്ന് ശരീരം യുദ്ധഭൂമിയും അവര്‍ പോരാളികളുമായി മാറും. യുദ്ധത്തിനുള്ള ആയുധങ്ങള്‍ പക്ഷെ അമ്പും വില്ലുമൊന്നുമല്ല, രാസസംയുക്തങ്ങള്‍ ആയിരിക്കും.

പനിക്ക് കാരണമാകുന്നത് പലപ്പോഴും വൈറസില്‍ നിന്നോ ബാക്റ്റീരിയയില്‍ നിന്നോ നമ്മുടെ ശരീരകോശങ്ങളില്‍ നിന്നോ രക്തത്തില്‍ കലരുന്ന ഇത്തരം രാസവസ്തുക്കളാണ്.

പലരും ചെറിയ പനിയൊക്കെയാണെങ്കില്‍ തനിയെ മാറുമെന്നുകരുതി നോക്കിയിരിക്കും. കുറച്ചുകഴിയുമ്പോ നല്ല കുളിരും വിറയലുമൊക്കെ വരുമ്പോഴാണ്, ഇനി രക്ഷയില്ലാ, ആശുപത്രിയില്‍ പോകാമെന്ന് കരുതുന്നത്. ശരിയാണ്, പനിയ്ക്കുമ്പോള്‍ ശരീരം ചൂടാകുകയാണ് ചെയ്യുന്നത്.

വൈറല്‍ പനിയാണ് ബാക്റ്റീരിയല്‍ പനിയേക്കള്‍ സാധാരണം. പലപ്പോഴും ഒരു ബാക്റ്റീരിയല്‍ അണുബാധ ഉണ്ടാകുന്നതിന് മുന്നേ ഒരു വൈറല്‍ പനി വരികയും, അതുകാരണം ശരീരത്തിന്‍റെ പ്രതിരോധശേഷി അല്‍പ്പമൊന്നു കുറയുമ്പോള്‍ അവിടേയ്ക്ക് ബാക്റ്റീരിയ കടന്നുകയറി രോഗമുണ്ടാക്കുകയും ചെയ്യാറുണ്ട്.

ജലദോഷത്തില്‍ തുടങ്ങി കടുത്ത തൊണ്ട വേദനയിലേക്കും പനിയിലേക്കും രോഗം കൂടിയ അനുഭവം പലര്‍ക്കും ഉണ്ടാകും. രോഗലക്ഷണങ്ങളിലെ ചില സൂചനകളില്‍ നിന്നും ഒരു പരിധിവരെ ഇവയെ വേര്‍തിരിച്ചറിയാന്‍ സാധിക്കും.

അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ ധാരാളം അണുക്കള്‍ ഉണ്ടാകും. അതൊക്കെ മഴവെള്ളത്തിലൂടെ ശരീരത്തില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആകണം അങ്ങനെ പറയുന്നത്. മറ്റൊന്ന്, മഴക്കാലത്ത് ശരീരോഷ്മാവ് താഴുന്നത് കാരണം വൈറല്‍ രോഗങ്ങള്‍ കൂടുതലായി പിടിപെടാന്‍ സാധ്യതയുണ്ട്.

പ്രതിവിധി പക്ഷെ മഴ നനയാതിരിക്കുകയല്ലാ, പഴങ്ങളും ഇലക്കറികളും പച്ചക്കറികളുമൊക്കെ കഴിച്ചു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ്.അതുകൊണ്ട് ഇപ്പോഴുള്ള പനിയ്ക്ക് സ്വയ ചികിത്സ കഴിവതും ഒഴിവാക്കുക.