പാലക്കാട് ഇറച്ചി തൊണ്ടയിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചി തൊണ്ടയിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. ചെത്തല്ലൂർ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഹനാൻ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. മണ്ണാര്‌ക്കാട് ദാറുന്നജാത്ത് കോളേജിൽ എംഎസ്‍സി സൈക്കോളജി വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ ഹനാൻ.

ചെമ്മാണിയോട്ട സ്വദേശി ആസിഫ് ആണ് ഭർത്താവ്. കോളേജിൽ പോകുന്നതിനായി അടുത്തിടെ സ്വന്തം വീട്ടിലെത്തിയതായിരുന്നു ഹനാൻ. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീട്ടിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെയാണ് ഇറച്ചിക്കഷ്ണം തൊണ്ടയിൽ കുടുങ്ങിയത്. തുടർന്ന് ഹനാനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മാതാവ് : അസൂറ, സഹോദരങ്ങൾ: ഹനിയ, ഹാനിത്ത്.

Loading...