കാസർ​ഗോഡ് ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ചു; 18 പേർ ചികിത്സയിൽ,ഒരാൾ ​ഗുരുതരാവസ്ഥയിൽ

കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർത്ഥി മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥി ദേവനന്ദയാണ് മരിച്ചത്. കണ്ണൂർ പെരളം സ്വദേശിയാണ് 16 വയസ്സുകാരിയായ ദേവനന്ദ. കരിവെള്ളൂർ ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. ഷവർമ്മ കഴിച്ച 18 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ചെറുവത്തൂരിലെ ഒരു കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ചവരാണ് ഇവരെല്ലാം. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. സ്ഥാപനം അധികൃതർ പൂട്ടി സീൽ ചെയ്തു.