കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കോഴിക്കോട് ഫറോക്ക് കൊളത്തറ റഹ്മാൻ ബസാറിന് സമീപമാണ് അപകചം. റഹ്മാൻ ബസാർ പൂവ്വങ്ങൽ സതീഷ് കുമാറിൻ്റെയും സിന്ധുവിൻ്റെയും മകൻ സംഗീത് (15) ആണ് മരിച്ചത്. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വ്യാഴാഴ്‌ച ഉച്ചയ്ക്ക്‌ ഒന്നരയോടെയാണ് സംഭവം. നീന്തൽ അറിയാത്ത സംഗീത് കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ടു കൂട്ടുകാർ നിലവിളിച്ചു. ഇതു കേട്ടെത്തിയ സംഗീതിനെ പരിസരവാസി ഉടൻ കരയിലെത്തിച്ച് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.