തൃശൂരിൽ വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

തൃശ്ശൂർ: അവസാന വർഷ ബി-ഫാം വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുക്കാട് നെന്മണിക്കരയിൽ പിടിയത്ത് വർഗീസിന്റെ മകൻ ലിവിൻ (25) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പാടിയിലെ ഒരു കോളേജിൽ ബി-ഫാം പഠിക്കുന്ന ലിവിൻ രണ്ട് ദിവസം മുമ്പാണ് പരീക്ഷക്കായി കോളേജിൽ എത്തിയത്. അവിടെ വെച്ച്‌ തലകറങ്ങി വീണിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇസിജിയിൽ ചെറിയ പ്രശ്നമുള്ളതായി ഡോക്ടർ പറഞ്ഞിരുന്നതായും പറയുന്നു.ഇതേതുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു യുവാവ്. ഞായറാഴ്ച രാവിലെ ലിവിന്റെ അമ്മ മുറിയിലെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.മരണ ശേഷം നടത്തിയ പരിശോധനയിൽ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.

Loading...