ബെംഗളൂരുവില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുഴക്കിയ പെണ്‍കുട്ടിക്ക് ജാമ്യമില്ല;14 ദിവസം കസ്റ്റഡിയില്‍

ബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പരിപാടിയില്‍ അവിചാരിതമായി ഒരു പെണ്‍കുട്ടി പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയത്. അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന പേരില്‍ നടന്ന പരിപാടിയിലാണ് യുവതി ജാമ്യം വിളിച്ചത്. കോടതി പെണ്‍കുട്ടിക്ക് ജാമ്യം നിഷേധിക്കുകയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിടുകയുമായിരുന്നു.നേരത്തേ പെൺകുട്ടിയെ തള്ളി അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി വ്യക്തമാക്കി.

വിദ്യാർഥിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. പാക്കിസ്ഥാൻ എന്ന മുദ്രാവാക്യം മുഴക്കിയ അമൂല്യ ലിയോണ എന്ന യുവതിക്കെതിരെയാണ് കേസ്. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സേവ് കോൺസ്റ്റിറ്റ‌്യൂഷൻ എന്ന പേരിൽ നടന്ന സി‌എ‌എ വിരുദ്ധ പ്രതിഷേധ വേദിയിലാണ് അമൂല്യ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തിയത്. അവർ പല തവണ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് സംഘാടകർ മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ഒവൈസി വേദിയിൽ എത്തിയതിന് പിന്നാലെ സംസാരിക്കാനായി സംഘാടർ യുവതിയെ ക്ഷണിച്ചു.

Loading...

വേദിയിലെത്തിയ ഇവർ മൈക്ക് കൈയ്യിൽ എടുത്ത ശേഷം പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് ഏറ്റുചൊല്ലാൻ ഇവർ വേദിയിലുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തു.ലിയോണയെ കസ്റ്റഡിയിലെടുത്ത ശേഷം എഐഎംഐഎം മേധാവി ഒവൈസി റാലിയെ അഭിസംബോധന ചെയ്തു. “എന്റെ പ്രിയ സുഹൃത്തുക്കളേ, മുതിർന്നവരേ, ഇവിടെ പറഞ്ഞ വാക്കുകളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. എനിക്കോ എന്റെ പാർട്ടിക്കോ ഇതുമായി യാതൊരു ബന്ധവുമില്ല. നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭാരത് സിന്ദാബാദ് എന്ന മുദ്രാവാക്യമേ വിളിക്കൂ. ഞങ്ങൾക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല, ഒരിക്കലും ഉണ്ടാകില്ല,” ഒവൈസി പറഞ്ഞു.