ഹിജാബ് നിരോധനം; നിയമപോരാട്ടം തുടരും, സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥികൾ

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച നടപടി കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് വിധി പ്രസ്താവം നടത്തിയത്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കർണാടകയിലെ ഒരു സംഘം വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്. വിവിധ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു.

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്.ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച നടപടി കർണാടക ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഹിജാബ് നിരോധനത്തെ അനുകൂലിക്കുന്ന വിധി പുറപ്പെടുവിച്ചത്.ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കർണാടകയിലെ ഒരു സംഘം വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്. വിവിധ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്.

Loading...