കെയ്‌റോ: കോപ്പിയടി തടഞ്ഞ അധ്യാപികയെ ഇരുപത് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു.   ഈജിപ്റ്റിലെ കെയ്‌റോയിലെ ഒരു സ്‌കൂളിലാണ് സംഭവം. വര്‍ഷാന്ത്യ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അധ്യാപിക കോപ്പിയടി തടയുകയും ഈ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഇതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞ് അധ്യാപിക സ്‌കുളില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നത് കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. സ്‌കൂളിന് പുറത്തിറങ്ങിയ അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ കടന്നുപിടിച്ച് വസ്ത്രം ഉരിയുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

Loading...

അധ്യാപികയുടെ അലര്‍ച്ച കേട്ട് സ്‌കൂളിലെ മറ്റ് അധ്യാപകരും വിദ്യാര്‍ത്ഥികളും സംഭവ സ്ഥലത്ത് എത്തിയാണ് അധ്യാപികയെ മോചിപ്പിച്ചത്. സംഭവം യഥാസമയത്ത് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന സ്‌കൂള്‍ മനേജര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ഈജിപ്റ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ക്കും, വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും ഞങ്ങളുടെ FACEBOOK പേജ് ലൈക് ചെയ്യൂ