സ്‌കൂളില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളുടെ മദ്യപാനം

സ്‌കൂളില്‍ വെച്ച് മദ്യപിച്ച ലക്ക് കെട്ട് വിദ്യാര്‍ഥിനികള്‍ തലകറങ്ങി വീണു. കോഴിക്കോട് നഗരത്തിലെ പ്രമുഖ എയ്ഡഡ് സ്‌കൂളിലെ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് സ്‌കൂളില്‍ വെച്ച് തന്നെ മദ്യപിച്ചത്. ഇവരെ പിന്നീട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഭക്ഷ്യവിഷബാധയെന്ന പേരില്‍ ഇവര്‍ രഹസ്യമായി ചികിത്സയെടുത്തു. വിദ്യാര്‍ഥിനികളില്‍ ഒരാളുടെ വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യം പെണ്‍കുട്ടി സ്‌കൂളിലേക്ക് കൊണ്ടുവരികയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് വിദ്യാര്‍ഥിനികളും ചേര്‍ന്ന് മദ്യപിച്ചു.

Loading...

മദ്യപിച്ച ശേഷം രണ്ട് പേര്‍ക്ക് തലകറക്കം വന്നതോടെ ഇവര്‍ ബാത്ത്‌റൂമിലേക്ക് പോയി. അവിടെ രണ്ട് പേരും തലകറങ്ങി വീണു. മൂന്നാമത്തെ വിദ്യാര്‍ഥിനിയാണ് വിവരം അധ്യാപകരെ അറിയിച്ചത്. ആശുപത്രിയിലെ ഏതാനും മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ഇവരെ വീടുകളിലേക്ക് കൊണ്ടുപോയി. രക്ഷിതാക്കള്‍ക്കോ സ്‌കൂള്‍ അധികൃതര്‍ക്കോ പരാതിയില്ലാത്തതിനെ തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിച്ചില്ല.