സഹപാഠിയെ മദ്യം കൊടുത്ത് മയക്കി പീഡിപ്പിച്ചു, ബംഗളൂരുവില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; സംഭവം ഇങ്ങനെ

ബെംഗളൂരു: സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ മദ്യംനല്‍കി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു.സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ചട് മലയാളി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ രണ്ട് മലയാളികളാണ് ബംഗളൂരു പോലീസിന്റെ പിടിയില്‍ ആയത്. പത്തോമ്പത് കാരിയായ വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി മയക്കിയ ശേഷം ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുക ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

കോറമംഗലയിലെ പബ്ബില്‍ വച്ചാണ് സംഭവം ഉണ്ടായത്. മദ്യ ലഹരിയിലായ പെണ്‍കുട്ടിയൊട് ഹോസ്റ്റലില്‍ പോകേണ്ടെന്നും രാത്രി തങ്ങളുടെ വീട്ടില്‍ താമസിച്ച് രാവിലെ പോയാല്‍ മതിയെന്നും പ്രതികള്‍ പറയുക ആയിരുന്നു. പ്രതികളുടെ വീട്ടിലെത്തിയ പെണ്‍കുട്ടി മയക്കത്തിലായപ്പോള്‍ ഇരുവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നെന്ന് കൊഡിഗെഹള്ളി പൊലീസ് പറഞ്ഞു.

Loading...

തുടര്‍ന്ന് പെണ്‍കുട്ടി മറ്റു വിദ്യാര്‍ത്ഥിനികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരാണ് പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചത്. വിദ്യാര്‍ത്ഥിനിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി പരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റി.

മറ്റൊരു സംഭവത്തില്‍ മരുമകളെ പീഡിപ്പിച്ച അമ്മായപ്പനെ പോലീസ് പിടികൂടി. തൃശൂര്‍ വെള്ളിക്കുളങ്ങര കോരച്ചാല്‍ പോട്ടക്കാരന്‍ വീട്ടില്‍ പുരുഷോത്തമന്‍ മകന്‍ 67 വയസുള്ള ദിവാകരനെയാണ് ബലാത്സംഗ ക്കേസില്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്റ്റ്ര് എസ്.വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ മരുമകളുടെ പരാതിയെതുടര്‍ന്നാണ് ദിവാകരനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചെത്തി പരാതിക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയത്തെല്ലാം പ്രതി പരാതിക്കാരുടെ സഹായത്തിനെത്തുമായിരുന്നു. ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും പരാതിക്കാരി വീട്ടില്‍ നിന്നാല്‍ ഭര്‍ത്താവ് കൊല്ലാന്‍ മടിക്കില്ലെന്നും പ്രതി പരാതിക്കാരിയെ ധരിപ്പിച്ചിരുന്നു. വീട്ടില്‍ നിന്നും രക്ഷപ്പെടുത്തി എറണാകുളത്ത് ഏതെങ്കിലും സ്ഥലത്ത് നിര്‍ത്താമെന്ന് പറഞ്ഞ് കെഎസ് ആര്‍ടിസി സ്റ്റാന്‍ഡിന് അടുത്തുള്ള ഒരു ടൂറിസ്റ്റ് ഹോമില്‍ റൂം എടുത്തതിനു ശേഷം രാത്രിയായപ്പോള്‍ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ മാസം ആണ് സംഭവം നടന്നത്. തൃശൂര്‍ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ ഈ സംഭവത്തില്‍ കേസെടുത്തു എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ഉണ്ടായത്. എറണാകുളം അസി കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്റ്റ്ര് എസ്.വിജയ ശങ്കറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കൊച്ചിയില്‍ വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചാലക്കുടി, എലിഞ്ഞിപ്ര, കലൈക്കല്‍, കളത്തിതറ വീട്ടില്‍ കാര്‍ വര്‍ണ്ണന്‍ എന്ന് വിളിക്കുന്ന പ്രവീണ്‍ കുമാര്‍(40)നെയാണ് റണാകു ളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കര്‍ന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.ഭര്‍ത്താവുമായി പിണങ്ങി നിന്നിരുന്ന പരാതിക്കാരിയുടെ വീടുപണിത് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പരാതിക്കാരിയുമായി അടുക്കുന്നതും ഇഷ്ടത്തില്‍ ആവുകയും ചെയ്യുന്നത്. പരാതിക്കാരിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞു പ്രതി പരാതിക്കാരിയെ പല തവണ എറണാകുളത്തുള്ള ലോഡ്ജുകളില്‍ കൊണ്ടുവന്ന പീഡിപ്പിച്ചിരുന്നു.

സമയത്ത് പരാതിക്കാരിയില്‍ നിന്നും പ്രതി പലതവണ പണം കൈപ്പറ്റിയിരുന്നുവെന്നും പോലിസ് പറഞ്ഞു. വിവാഹകാര്യത്തെ കുറിച്ച് പരാതിക്കാരി ചോദിച്ചപ്പോള്‍ ഇയാള്‍ പരാതിക്കാരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. പിന്നീട് പ്രതി പരാതിക്കാരിയില്‍ നിന്ന് ഒഴിഞ്ഞുമാറുകയും മറ്റു വിവാഹാലോചനകള്‍ നടത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് യുവതി സെന്‍ട്രല്‍ പോലമസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എറണാകുളം അസി കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തില്‍ സബ്ഇന്‍സ്പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്