ആഹാരത്തിന് പകരമായി സെക്‌സ്, പഴംതീനി വവ്വാലുകളുടെ പഠനത്തില്‍ ഞെട്ടിത്തരിച്ച് ശാസ്ത്രജ്ഞര്‍

നിപ വൈറസ് വീണ്ടും കേരളത്തെ ആശങ്കയിലാഴ്ത്തിയപ്പോള്‍ ഇതിന് കാരണം പഴംതീനി വവ്വാലുകളാണെന്ന് വ്യക്തമായിരുന്നു. ഇതിനിടെ പഴംതീനി വവ്വാലുകളെ കുറിച്ചുള്ള പഠനങ്ങളിലാണ് ഈജിപ്തിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഇത്തരം വവ്വാലുകളുടെ വിചിത്ര രീതിയെ കുറിച്ചാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പഴം തീനി വവ്വാലുകള്‍ ഇണചേരാനായി ആഹാരം പങ്കുവെയ്ക്കുന്നുവെന്നാണ് കണ്ടെത്തല്‍.

കൂട്ടത്തോടെ വവ്വാലുകള്‍ കഴിയുന്ന മൂന്നിടങ്ങളില്‍ ഒരു വര്‍ഷത്തോളം ശാസ്ത്രജ്ഞര്‍ പഠനം നടത്തി. ആണ്‍ വര്‍ഗത്തില്‍ പെട്ട പഴംതീനി വവ്വാലുകള്‍ തങ്ങള്‍ ശേഖരിച്ച ഭക്ഷണം ശേഖരിച്ച് വച്ച് സ്വന്തം വായില്‍ നിന്നും പെണ്‍ വവ്വാലുകള്‍ക്ക് എടുക്കാന്‍ അനുവദിക്കുന്നെന്നാണ് കണ്ടെത്തല്‍. ഭൂരിഭാഗം പെണ്‍ വവ്വാലുകളും ഇത്തരത്തില്‍ ഭക്ഷണം സ്വീകരിക്കുന്നുണ്ട്. ഇതെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് കറന്റ് ബയോളജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Loading...

” വവ്വാലുകള്‍ ഇണചേരുന്ന കാലത്തിന് മൂന്നുമാസം മുന്‍പേ ആണ്‍ പെണ്‍ വവ്വാലുകളെ നിരീക്ഷണത്തിന് വിധേയമാക്കി. ആണ്‍ വവ്വാലുകള്‍ ഭക്ഷണം ശേഖരിക്കുന്നതു മുതല്‍ നിരീക്ഷിച്ചു. ഏറ്റവും അധികം ബന്ധമുള്ള ആണ്‍ വവ്വാലുകളുമായാണ് പെണ്‍ വവ്വാലുകള്‍ ഇണചേരുന്നതെന്ന് കണ്ടെത്തി. ഫലം വ്യക്തമായിരുന്നു. പെണ്‍ വവ്വാലുകള്‍ പ്രസവിക്കുന്നത് ഭക്ഷണം സ്വീകരിച്ച ആണ്‍ വവ്വാലുകളില്‍ നിന്നാണ്. ആഹാരത്തിന് പകരമായി സെക്‌സ് എന്നത് ശരിവെയ്ക്കുന്നതായിരുന്നു ഗവേഷണഫലം” -പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ യോസ്സി യൊവല്‍ പറഞ്ഞു.