ഫ്രാന്‍സ് അത്ര വലിയ ടീമൊന്നുമല്ല; ആ ചങ്ങായി(മെസ്സി)ക്കെന്താ മറ്റു ചങ്ങായിമാരെ സഹായിച്ചാല്‍…വൈറലാകുന്നു ഈ വീഡിയോ

ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചാണ് അര്‍ജന്റീനയും പോര്‍ച്ചുഗലും ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്. ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഒരുപാട് ആരാധകരാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെ, അവരുടെ പരാജയം മലയാളികളുടെയും ദുഖമായിരുന്നു. എന്തുകൊണ്ട് അര്‍ജന്റീന പരാജയപ്പെട്ടുവെന്ന വിലയിരുത്തലുകളാണ് ആരാധകര്‍ നടത്തുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയായ സുബൈറിന്റെ കളി വിലയിരുത്തലിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

അര്‍ജന്റീന ആരാധകനാണ് സുബൈര്‍. എന്നാല്‍ ടീമിന്റെ ആരാധകനാണെങ്കിലും മെസിയുടെ പ്രകടനത്തെ ശക്തമായി സുബൈര്‍ വിമര്‍ശിക്കുകയാണ്. ഫ്രാന്‍സ് അത്ര വലിയ ടീമൊന്നുമല്ലെന്നും, അര്‍ജന്റീനക്ക് ജയിക്കാവുന്ന മത്സരമായിരുന്നുവെന്നും സുബൈര്‍ പറയുന്നു. അര്‍ജന്റീനയുടെ മത്സരം മാത്രമല്ല പോര്‍ച്ചുഗലിന്റെ തോല്‍വിയെക്കുറിച്ചും ഇദ്ദേഹം പറയുന്നുണ്ട്. ടീമുകളുടെയും താരങ്ങളുടെയും പേരുകളും മറ്റും എല്ലാം ഇദ്ദേഹത്തിന് മനപാഠമാണ്. വരുന്ന മത്സരത്തില്‍ ബ്രസീലിന് എന്തു സംഭവിക്കുമെന്നും ഇദ്ദേഹം പ്രവചിക്കുന്നുണ്ട്.

സോഷ്യല്‍മീഡിയ ഏറ്റെടുത്ത സുബൈറിന്റെ ഫുട്‌ബോള്‍ വിലയിരുത്തല്‍ ദൃശ്യങ്ങള്‍ ഇതാ…

അർജന്റീന എങ്ങിനെ തോറ്റു …😪😢😪ഒരു നാടൻ താത്വിക അവലോകനം ..🔝🔝🔝ഇക്ക പറയുന്നത് ശരിയാണെന്ന് തോന്നിയവർ ഷെയർ ചെയ്ത്അർജന്റീനൻ ഫുട്ബോൾ അധികാരികളിലെത്തിക്കു …⤵⤵⤵ഫുട്ബോൾ ഭ്രാന്തൻ

Posted by ABDUL NASAR on Sunday, July 1, 2018

 

 

 

Top