സ്ത്രീ പൂര്‍ണ സന്തോഷത്തോടെ രതിയിലേര്‍പ്പെട്ടാല്‍ മിടുക്കനായ പുത്രന്‍ തന്നെയാണുണ്ടാവേണ്ടത്’… ഓട്ടിസത്തെക്കുറിച്ച് സുഭാഷ് ചന്ദ്രന്റെ പരാമര്‍ശം കത്തുന്നു

‘സ്ത്രീ പൂര്‍ണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും രതിയിലേര്‍പ്പെട്ടാല്‍ മിടുക്കനായ പുത്രന്‍ തന്നെയാണുണ്ടാവേണ്ടത്’; ഓട്ടിസത്തെക്കുറിച്ചുള്ള സുഭാഷ് ചന്ദ്രന്റെ പരാമര്‍ശം വിവാദത്തില്‍

കോഴിക്കോട്: ഓട്ടിസത്തെകുറിച്ച് എഴുത്തുകാരന്‍ സുഭാഷ്ചന്ദ്രന്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍. സുഭാഷ് ചന്ദ്രന്‍ തന്റെ പുതിയ നോവലായ ‘സമുദ്ര ശില’യെ പരിചയപ്പെടുത്തുന്ന വീഡിയോയിലാണ് ഓട്ടിസത്തെക്കുറിച്ചുള്ള പരാമര്‍ശം നടത്തുന്നത്.

Loading...

നോവലിലെ അംബ എന്ന കഥാപാത്രം അവളുടെ ഇഷ്ടപുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള , അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ലെന്നും, സ്ത്രീ അവളുടെ പൂര്‍ണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ മിടുക്കനായ പുത്രന്‍ തന്നെയാണുണ്ടാവേണ്ടതെന്നുമായിരുന്നു സുഭാഷ് ചന്ദ്രന്റെ പരാമര്‍ശം.

സമുദ്ര ശില എന്ന് നോവല്‍ വായിച്ചവരെല്ലാം ഫോണിലൂടെയും കത്തിലൂടെയും നേരിട്ടുമെല്ലാം തന്നെ വിളിച്ച് പ്രധാനമായും ചോദിച്ചിട്ടുള്ള സംശയങ്ങളിലൊന്ന് അംബ കാമുകനുമൊത്ത് വെള്ളിയാങ്കല്ലില്‍ പോയി ഒരു രാത്രി ചെലവഴിച്ച സംഭവം വാസ്തവമാണോ സ്വപ്‌നമാണോ എന്നുള്ളതാണ്. അംബ അവളുടെ ഇഷ്ട പുരുഷനുമൊത്ത് സര്‍വതന്ത്ര സ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കല്ലില്‍ പോയി രതിലീലയിലേര്‍പ്പെട്ടു.

അതാണ് വാസ്തവമെങ്കില്‍ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള, അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ നമ്മള് പറയാന്‍ ഉദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്.

സ്ത്രീ അവളുടെ പൂര്‍ണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണുണ്ടാവേണ്ടത് ‘ .സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.