വെള്ളാപ്പള്ളി നടേശൻ കോടികളുടെ അഴിമതി നടത്തിയെന്ന് മാവേലിക്കര യൂണിയൻ പ്രസിഡന്റ്

ആലപ്പുഴ: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു എതിരെ മാവേലിക്കര യൂണിയൻ പ്രസിഡന്റ്. വെള്ളാപ്പള്ളി നടേശൻ കോടികളുടെ അഴിമതി നടത്തിയെന്ന് മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു പറഞ്ഞു. എസ് എൻ ട്രസ്റ്റിലും യുണിയനിലും കോടികളുടെ അഴിമതി വെള്ളാപ്പള്ളി നടത്തിയെന്ന് വിമത പക്ഷം ആരോപിച്ചു.

സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റി. എസ് എൻ ഡി പിയിലും എസ് എൻ ട്രസ്റ്റിലും വൻ അഴിമതിയാണ് നടക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു. സംസ്ഥാനത്തെ ഒട്ടുമിക്ക യൂണിയനുകളും വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രവർത്തനത്തിൽ കടുത്ത വിയോജിപ്പ് ഉള്ളവരാണെന്നും സുഭാഷ് വാസു തുറന്നടിച്ചു.

Loading...

അതേസമയം, എല്ലാത്തിനും സമുദായം മറുപടി നല്‍കുമെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. സുഭാഷ് വാസുവിന്റെ നീക്കത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കാര്യങ്ങൾ എങ്ങനെ വന്നുഭവിക്കുമെന്നു കാണാമെന്നാണ് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

മുൻ ഡിജിപി ടി.പി.സെൻകുമാർ കൂടി വിമതപക്ഷത്ത് ഉണ്ടെന്നാണ് സൂചന. 136 യുണിയനുകളിൽ 90 യൂണിയനുകൾ ഒപ്പമുണ്ടെന്നാണ് വിമതർ അവകാശ വാദം ഉന്നയിക്കുന്നത്. അടുത്തമാസത്തോടെ ഇവരുടെ യോഗം വിളിച്ച് പരസ്യമായി പ്രതികരിക്കാനാണ് നീക്കം.
അതേസമയം നേരത്തെ എന്‍ എസ് എസ് നേതൃത്വത്തിന് കാടന്‍ ചിന്തകളാണെന്ന് ആരോപിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. എന്തും പറയാമെന്നും ആരുടെയും തലയില്‍ കയറാമെന്നും കരുതേണ്ട.

ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ജാതീയധ്രുവീകരണമുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈഴവസമുദായത്തോട് അവര്‍ക്ക് എന്നും അവഗണനയാണ്. ഈഴവവിരോധവും എവിടെയും ഈഴവനെ തകര്‍ക്കുക എന്നതുമാത്രമാണ് എന്‍.എസ്.എസിന്റെ ലക്ഷ്യമെന്നും ഒരാള്‍ ഇങ്ങനെ വോട്ട് ചോദിച്ച് ഇറങ്ങിയാല്‍ മറ്റുള്ളവരും ഇറങ്ങില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

എന്‍.എസ്.എസ്. നേതൃത്വത്തിന് പ്രത്യേക അജണ്ടയാണുള്ളത്. എല്ലായിടത്തും അവര്‍ക്ക് സവര്‍ണരെ പ്രതിഷ്ഠിക്കണം. അവര്‍ണര്‍ക്ക് ഒന്നും നല്‍കുന്നില്ല. എല്ലാം നേടിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എന്‍.എസ്.എസ്. നേതൃത്വത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈഴവന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തെ തേജോവധം ചെയ്യുന്നവരാണ് എന്‍.എസ്.എസ്. ആര്‍.ശങ്കറും വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അത് കണ്ടതാണ്. ഒരു സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴേ നടത്തുന്നു.

എന്തും പറയാമെന്നും ആരുടെയും തലയില്‍ കയറാമെന്നും എന്‍.എസ്.എസ്. കരുതേണ്ട. അത് നല്ലതല്ല. കേരളസമൂഹം ഈ മാടമ്പിത്തരം എല്ലാ കാലവും സഹിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഏതു സര്‍ക്കാര്‍ വന്നാലും സവര്‍ണ ലോബി ഹൈജാക്ക് ചെയ്യുമെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു. എല്‍ ഡി എഫ് എം എല്‍ എമാരില്‍ അവരുടെ ചാരന്മാരുണ്ടെന്നും ആരോപിച്ചു. എസ് എന്‍ ഡി പി യോഗം വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യോഗത്തെ തകര്‍ക്കാന്‍ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. ‘ഡിസംബര്‍ 25നു മുന്‍പ് യോഗത്തെ റിസീവര്‍ ഭരണത്തിനു കീഴിലാക്ക!ി അതിന്റെ ചെയര്‍മാനായി ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ഇരുത്തുമെന്നു ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ട്. പ്രചാരണം നടത്തുന്നയാള്‍ സെക്രട്ടറിയാകുമെന്നാണ് എന്നും രാവിലെ മുതല്‍ ഫോണ്‍ വിളിച്ച് വിവിധ യൂണ!ിയന്‍ ഭാരവാഹികളോടു പറയുന്നത്.