റേഷന്‍ വാങ്ങാന്‍ നിന്ന സ്ത്രീകള്‍ക്ക് ക്രൂരമര്‍ദനം;പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

നോയിഡ: റേഷന്‍ വാങ്ങിക്കാന്‍ നിന്ന സ്ത്രീകളെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. റേഷന്‍ വാങ്ങിക്കാന്‍ വരിയില്‍ നില്‍ക്കുകയായിരുന്നു ഇവര്‍. നോയിഡയിലാണ് സംഭവം നടക്കുന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഒരു സബ്ഇന്‍സ്‌പെക്ടറാണ് സ്ത്രീകളെ മര്‍ദിച്ചത്. ഇയാളെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മാത്രമല്ല ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു.

താഴ്ന്ന വരുമാനക്കാരായ നിരവധി സ്ത്രീകള്‍ റേഷന്‍ വാങ്ങാന്‍ എത്തിതായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥ പോലും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. സെക്ടര്‍ 19 ലാണ് സംഭവം നടന്നത്. വരിയില്‍ നിന്ന രണ്ട് സ്ത്രീകളെ ഇയാള്‍ ബാറ്റണ്‍ ഉപയോഗിച്ച് അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തില്‍ കൃത്യത സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സബ്ഇന്‍സ്‌പെക്ടര്‍ സൗരഭ് ശര്‍മയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല നടപടികള്‍ ആരംഭിക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കുന്നു. സമാനമായ പൊലീസിന്റെ ക്രൂരത പല ഭാഗത്തു നിന്നും നേര്‌ത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെയ് 10 ന് വെള്ളം ശേഖരിക്കാനായി റോഡിലിറങ്ങിയ ഒരാളെ ഒരു പൊലീസുകാരന്‍ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

Loading...