സുശാന്തിന്റെ മരണം കൊലപാതകമെന്ന് പറയാന്‍ 24 കാരണങ്ങളുണ്ട്, തെളിവുകള്‍ നിരത്തി സുബ്രഹ്മണ്യസ്വാമി

മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിനിമാ ലോകത്ത് ഉണ്ടാക്കിയത് വലിയ ഞെട്ടലാണ്. എല്ലാവരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു സുശാന്ത് സിംഗ് രാജ്പുത്തിന്റെത്. എന്നാല്‍ സുശാന്തിന്റെ മരണത്തിന് ശേഷമുള്ള ആരോപണങ്ങളും അന്വേഷണങ്ങളും അവസാനിച്ചിട്ടില്ല. ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കുഅതേസമയം അദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പല ഭാഗത്ത് നിന്നും ഉയര്‍ന്ന് വന്നിരുന്നു.

ആത്മഹത്യ എന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് പല കാര്യങ്ങളും പുറത്ത് വന്നതോടെ ആത്മഹത്യ എന്നത് കൊലപാതകത്തിലേക്ക് വഴി മാറുകയായിരുന്നു. ഇപ്പോള്‍ ഇതാ അദ്ദേഹത്തിന്റെ മരണം ഒരു കൊലപാതകം തന്നെയാണ് എന്നുറപ്പിക്കുന്ന തെളിവുകള്‍ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.26 തെളിവുകള്‍ നിരത്തിയാണ് സ്വാമി സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് വാദിക്കുന്നത്. സ്വാമി ചൂണ്ടിക്കാണിക്കുന്ന 26 തെളിവുകളില്‍, 24 എണ്ണവും സുശാന്തിനെ മരണം കൊലപാതകം തന്നെയാണെന്ന് സ്ഥിരീകരിക്കുന്നവയാണ്.

Loading...

അതേസമയം ആത്മഹത്യ എന്നു പറയാന്‍ വെറും രണ്ട് തെളിവുകള്‍ മാത്രമേയുള്ളൂവെന്നും സുബ്രഹ്മണ്യന്‍ സ്വാമി വാദിക്കുന്നുണ്ട്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ശക്തമായ നിലപാടിലാണ് സ്വാമി. തെളിവുകളുടെ പട്ടിക അടങ്ങിയ രേഖ, സ്വാമി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.