‘ പ്രണയങ്ങളെല്ലാം പരാജയമായിരുന്നു, ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ ആഗ്രഹമുണ്ട്’ ; സുചിത്ര നായര്‍

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് സുചിത്ര നായര്‍. . വാനമ്പാടി എന്ന സീരിയലിലെ വില്ലത്തിയായ പപ്പി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ്. സുചിത്ര നായര്‍ എന്ന തിരുവനന്തപുരം സ്വദേശിയാണ് പത്മിനിയെന്ന പപ്പിയെ സീരിയലില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സുചിത്ര തന്റയെ വ്യക്തി ജീവിതത്തെക്കുറിച്ചും പ്രണയത്തെകുറിച്ചുമൊക്കെ വെളിപ്പെടുത്തിരിക്കുകയാണ് .

പ്രണയം ഇല്ലെന്ന് പറയുന്നവര്‍ വലിയ കള്ളന്മാരാണെന്നും തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും തന്റെ ആദ്യപ്രണയം നൃത്തത്തോടായിരുന്നുവെന്നും താരം വ്യക്തമാക്കി. അല്ലാത്ത പ്രണയത്തില്‍ ചിലര്‍ പറ്റിച്ചിട്ടുപോയിട്ടുണ്ടെന്നും ചിലരെ താനായി ഒഴിവാക്കിയിട്ടുണ്ടെന്നും , പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ചില പുകിലൊക്കെ ഉണ്ടായിട്ടുണ്ടെന്നും സുചിത്ര വ്യക്തമാക്കി. കൂടാതെ, ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും പക്ഷെ, എന്താണ് തന്റെ പ്രണയങ്ങളെല്ലാം പരാജയമാകുന്നതെന്ന് അറിയില്ലെന്നും സുചിത്ര പറയുന്നു.

Loading...

ഭാവി വരനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും സുചിത്ര പറഞ്ഞു. ജീവിതത്തില്‍ തന്നെ നന്നായി അറിയുന്ന ഒരാളാകണമെന്നും ചില്ലുകൂട്ടില്‍ ഇട്ട് വയ്ക്കാത്ത ആളാകണമെന്നുമാണ് സുചിത്ര പറയുന്നത്.

https://www.youtube.com/watch?v=iaQzfrPlF50