ആറു മാസം ആ വേദന അനുഭവിച്ചു, സുചിത്ര പറയുന്നു

മലയാളികളുടെ പ്രിയ നായികയാണ് സുചിത്ര. സിനിമയില്‍ തിരക്കേറി നിന്ന സമയത്താണ് സുചിത്രയുടെ വിവാഹം. പിന്നീട് സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ തിരിച്ചു വരവിനെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ്.

സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ.. ”

Loading...

“വിവാഹാലോചന വരുമ്പോൾ മുരളി ഡൽഹിയിൽ ജെറ്റ് എയർവെയ്സിലായിരുന്നു. പിന്നീട് അമേരിക്കൻ എയർലൈൻസിലേക്കു മാറി. മുരളി ജോലിക്കു പോയാൽ ഒരു മാസം കഴിഞ്ഞേ വരൂ. അത്രയും നാൾ ഞാൻ ഒറ്റപ്പെടും, പരിചയമുള്ള ആരുമില്ല ചുറ്റും. ആറു മാസം ആ വേദന അനുഭവിച്ചു. അങ്ങനെയിരിക്കെ പൈലറ്റ് ജോലി ഉപേക്ഷിക്കാമോ എന്നു ഞാൻ മുരളിയോടു ചോദിച്ചു. എന്റെ വിഷമം കണ്ടിട്ടാകണം അദ്ദേഹം സമ്മതിച്ചു.

സോഫ്റ്റ്‌വെയർ എൻജിനീയറിങ് പഠിച്ച മുരളിക്ക് ഐടി മേഖലയിലേയ്ക്ക് മാറിയപ്പോള്‍ പഠനം തുടരുകയും റോബട്ടിക് പ്രോസസ് ഓട്ടോമേഷൻ ഫീൽഡില്‍ ജോലിയും കിട്ടി. മോളുണ്ടായപ്പോൾ ബ്രേക് എടുത്തെങ്കിലും അവൾ വളർന്നതോടെ വീണ്ടും ജോലിക്കു പോയി തുടങ്ങി. പിന്നീട് ഞങ്ങൾ ഡാലസിലേക്ക് താമസം മാറി. അന്നൊക്കെ സിനിമയിൽ കുറേ ഓഫറുകൾ വന്നു. പഠന തിരക്കിൽ അതൊക്കെ വേണ്ടെന്നുവച്ചു.

സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ തയ്യാറാണ് സുചിത്ര. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ..‘മലയാളസിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അതുകൊണ്ട് ആലോചിച്ചേ റീ എൻട്രി തിരഞ്ഞെടുക്കൂ. എന്റെ സഹോദരൻ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്. പക്ഷേ, നടന്നില്ല. ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഇപ്പോഴും തോന്നും, അതുഞാൻ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന്.”