മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ഫോട്ടോയുള്ള ടി ഷര്‍ട്ട് വില്‍പ്പനയ്ക്ക് വെച്ച ഫ്ലിപ്പ്കാര്‍ട്ടിനെതിരെ സുശാന്ത് സിംഗ് രജ്പുത് ആരാധകര്‍ രംഗത്ത്. ഫ്ലിപ്പ്കാര്‍ട്ടിന്റെ ഇത്തരം ‘വിലകുറഞ്ഞ മാര്‍ക്കറ്റിംഗ് നിര്‍ത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു.
‘സുശാന്തിന്റെ ദാരുണമായ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം ഇതുവരെ പുറത്തുവന്നിട്ടില്ല. നീതിക്കുവേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും. ഈ ഹീനമായ പ്രവൃത്തിയില്‍ ഫ്ലിപ്പ്കാര്‍ട്ട് ലജ്ജിക്കണം, ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മാപ്പ് പറയണം,’ ഒരു ആരാധകന്‍ ട്വിറ്ററില്‍ പ്രതികരിച്ചു. സുശാന്തിന്റെ ഫോട്ടോയ്‌ക്കൊപ്പം ടി ഷര്‍ട്ടില്‍, ‘വിഷാദം മുങ്ങിമരിക്കുന്നത് പോലെയാണ്’ എന്ന സന്ദേശവും ഉണ്ടായിരുന്നു. ഒരു ആരാധകന്‍ ‘ഡിപ്രഷന്‍’ മുദ്രാവാക്യത്തോടൊപ്പം നടന്റെ ചിത്രമുള്ള ടി-ഷര്‍ട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതിന് പിന്നാലെ, ഫ്ലിപ്പ്കാര്‍ട്ട് ബഹിഷ്‌ക്കരിക്കാന്‍ ട്വിറ്ററില്‍ പ്രചാരണം ആരംഭിക്കുകയായിരുന്നു..
ടി ഷര്‍ട്ടിലെ സന്ദേശം സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന് സൂചിപ്പിച്ചതില്‍ അസ്വസ്ഥരായ ആരാധകര്‍ ഫ്ലിപ്പ്കാര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സംഭവത്തില്‍ ഫ്ലിപ്കാര്‍ട്ട് നിന്ന് മാപ്പ് പറയണമെന്നും അവരുടെ വെബ്‌സൈറ്റില്‍ നിന്ന് ഇത്തരം ടി ഷര്‍ട്ടുകള്‍ നീക്കം ചെയ്യണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.’ അത്തരം ടി ഷര്‍ട്ട് വില്‍ക്കാനുള്ള നീക്കത്തെ ചിലര്‍ ‘വിഡ്ഢിത്തം’ എന്ന് വിശേഷിപ്പിച്ചു. ‘ഇത് എന്ത് വിലകുറഞ്ഞ മാര്‍ക്കറ്റിംഗ് ആണ്?’ ബുധനാഴ്ച ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി.