തളിപ്പറമ്പില്‍ ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തതിന്റെ കാരണം ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പില്‍ ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കു​റ്റി​ക്കോ​ല്‍ വേ​ട്ട​ക്കൊ​രു​മ​ക​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച കു​റ്റി​ക്കോ​ലി​ലെ പ്രേ​മ​രാ​ജ​ന്‍റെ മ​ക​ന്‍ തേ​രു​കു​ന്ന​ത്ത് വീ​ട്ടി​ല്‍ സു​ധീ​ഷ് (30), ഭാ​ര്യ ത​മി​ഴ്നാ​ട് വി​രു​ദു​ന​ഗ​ര്‍ ജി​ല്ല ശ്രീ​വി​ല്ലി​പൂ​ത്തൂ​രി​ലെ ഇ​സൈ​ക്കി​റാ​ണി എ​ന്ന രേ​ഷ്മ (25) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇന്നലെ ഉ​ച്ച​ക​ഴി​ഞ്ഞ് കൂ​വോ​ട് കി​ഴ​ക്ക് പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ക്കു​കയായിരുന്നു.

ഭാ​ര്യ​യെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട ഉ​ട​നെ സു​ധീ​ഷ് കു​രു​ക്കി​ട്ട സാ​രി മു​റി​ച്ചി​ട്ടെ​ങ്കി​ലും മ​രി​ച്ച​താ​യി ക​ണ്ട് അ​തേ സാ​രി​യു​ടെ ബാ​ക്കി ഭാ​ഗം കൊ​ണ്ട് സ​മീ​പ​ത്തു​ത​ന്നെ തൂ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് പ​ത്തു​മാ​സ​മേ ആ​യി​ട്ടു​ള്ളൂ.

Loading...

കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​ര​സ്പ​രം ആ​ലോ​ചി​ച്ചാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. സ്ഥി​രം വ​ഴ​ക്കു​കൂ​ടാ​റു​ണ്ടാ​യി​രു​ന്ന ഇ​വ​ര്‍ മ​രി​ക്കു​ന്ന ദി​വ​സ​വും വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി അ​യ​ല്‍​ക്കാ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സു​ധീ​ഷ് രാ​ത്രി​യി​ല്‍ സു​ഹൃ​ത്തി​നെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ അ​ത്മ​ഹ​ത്യ​ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വ​ത്രേ, ത​മാ​ശ​ക്ക് പ​റ​ഞ്ഞ​താ​വും എ​ന്ന് ക​രു​തി കാ​ര്യ​മാ​ക്കി​യി​ല്ല. രാ​വി​ലെ ഫോ​ണ്‍ ചെ​യ്ത​പ്പോ​ള്‍ എ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.