സുധിയുടെ മരണത്തോടെ ഒറ്റയ്ക്കായത് പൊന്നുമോന്‍, മരിക്കുന്നതിനു മുമ്പ് മകനൊപ്പം ടിക് ടോക് വിഡിയോ

കാന്‍സര്‍റിന്റെ വേദനയെ പുഞ്ചിരി കൊണ്ടു മറച്ച പോരാളി സുധി സുരേന്ദ്രന്‍ ഒടുവില്‍ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു. മരണ വാര്‍ത്ത നന്ദു മഹാദേവയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ അതിജീവനം കാന്‍സര്‍ ഫൈറ്റേഴ്സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്സിലാണ് സുധിയുടെ വിയോഗ വാര്‍ത്ത നന്ദു വേദനയോടെ കുറിക്കുന്നത്.

മരണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് സുധി പങ്കുവച്ച് ടിക് ടോക് വിഡിയോകളാണ് ഏവരുടേയും കണ്ണുനനയിക്കുന്നത്. കൂട്ടത്തില്‍ മകനൊപ്പമുള്ള വിഡിയോയാണ് ഏവരുടേയും കണ്ണുനിറയ്ക്കുന്നത്. സുധിക്ക് ആദരമെന്നോണം നിരവധി പേരാണ് ആ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത്

Loading...

നന്ദുവിന്റെ കുറിപ്പ്

അതിജീവനത്തിന്റെ കുടുംബത്തിൽ നിന്നും ഞങ്ങൾക്കേറെ പ്രിയപ്പെട്ട ഒരാൾ കൂടി വിടവാങ്ങി !!
സ്നേഹത്തോടെ നന്ദൂട്ടാ എന്നുള്ള വിളി ഒരിക്കലും മറക്കില്ല ചേച്ചിക്കുട്ടീ..
ഒത്തിരി വേദനകളിലൂടെ പോകുമ്പോഴും പുഞ്ചിരിയോടെ മാത്രമേ സുധി ചേച്ചിയെ കണ്ടിട്ടുള്ളൂ..
എല്ലാവർക്കും അഗാധമായ ദുഃഖം നല്കിയിട്ടാണ് ചേച്ചി പോയത്..
ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ…
അതിജീവന പോരാളിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🙏