ഇതര സംസ്ഥാന തൊഴിലാളികള്‍ അധികമായി വരുന്നത് അപകടം

Loading...

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികള്‍ അധികമായി വരുന്നത് അപകടമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കവയിത്രി സുഗതകുമാരി. കേരളം ചെറിയ സംസ്ഥാനമാണ്. ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ താങ്ങാനുള്ള ശേഷി സംസ്ഥാനത്തിനില്ലെന്നും അവര്‍ പറഞ്ഞു.അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വംശീയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുഗതകുമാരിയുടെ പ്രതികരണം. അന്യസംസ്ഥാന തൊഴിലാളികളുടെ വെള്ളം, കിടപ്പാടം, ആഹാരം, മാലിന്യസംസ്‌കരണം തുടങ്ങിയ ആവശ്യങ്ങള്‍ കേരളത്തിന്റെ വാഹകശേഷിക്ക് അപ്പുറമാണ്. ഇതര സംസ്ഥാനക്കാരുടെ വരവ് വര്‍ധിച്ച് ഒടുക്കം ഒരപകടം ഉണ്ടായാല്‍ ആര് ഉത്തരവാദിത്തം വഹിക്കുമെന്നും സുഗതകുമാരി ചോദിച്ചു.

വിമര്‍ശിക്കുന്നവര്‍ തന്റെ ജീവിതം കുടി പരിശോധിക്കണമെന്ന് നവമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി സുഗതകുമാരി പറഞ്ഞു. താന്‍ മനുഷ്യവിരോധി ആണോയെന്ന് തന്റെ ജീവിതത്തില്‍ നിന്ന് അവര്‍ മനസിലാക്കട്ടെയെന്നും സുഗതകുമാരി പറഞ്ഞു.

Loading...