Kerala News

മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്: സഞ്ചയനവും പതിനാറും വേണ്ട: സുഗതകുമാരി

മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന് വേണ്ടെന്ന് കവയത്രി സുഗതകുമാരി. ആദ്യമായാണ് കേരളത്തിലെ സാമുഹിക രംഗത്തെ നിറസാന്നിധ്യമായ വ്യക്തി ഇത്തരത്തില്‍ പ്രതികരിക്കുന്നത്. പലരും മതപരമായ ചടങ്ങുകള്‍ സംസ്‌കാരത്തിന് വേണ്ടെന്ന് ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍ സമൂഹത്തിന്റെ ആദരവോ ഔദ്യോഗിക ബഹുമതികളോ വേ്ണ്ടെന്ന് പറഞ്ഞ് പുതു മാതൃകയാവുകയാണ് സുഗതകുമാരി.

‘മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.’

‘ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്‌ബോള്‍ ഇത്തിരി സ്‌നേഹം തരിക. അതുമാത്രംമതി.”

മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയുംവേഗം അവിടെ നിന്ന് വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യംകിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പോലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്.

‘ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട”- സുഗതകുമാരി പറഞ്ഞു.

സമയമായെന്ന തോന്നലിലാണ് കവിതയെയും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്‌നേഹിക്കുന്ന ഈ പോരാളിയുടെ തുറന്നുപറച്ചില്‍. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം അത്രമേല്‍ ക്ഷീണിതയാക്കിയെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ്. പേസ്മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്.

Related posts

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറിയുടെ അച്ചടി സ്വകാര്യ പ്രസിന് നല്‍കാന്‍ ഉത്തരവ്

subeditor

ഇവിടെ പട്ടിക്കാണോ, കുട്ടിക്കാണോ വില; തെരുവു നായ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ജയസൂര്യ

subeditor

തേനി കാട്ടുതീ: റെഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

13 കാരി കൂട്ടബലാത്സംഗത്തിനിരയായി 11 വര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടാതെ കോടതികളില്‍ കയറിയിറങ്ങുന്നു

subeditor

ബിലിവേഴ്സ് ചർച്ചിനെതിരേ വാർത്ത കൊടുത്ത നാരദ ന്യൂസിന്‌ ഹൈക്കോടതിയുടെ വിലക്ക്

subeditor

2 ദിവസം പണിമുടക്കിയ ജീവനക്കാർക്ക് വേതനം ഫ്രീ,തൊഴിലാളികളേ പറ്റിച്ചു,

subeditor

കനക ദുര്‍ഗ്ഗയെ വീട്ടിൽ കയറ്റണമെന്ന് കോടതി…ആരും തടയരുത്

subeditor5

മുടങ്ങിക്കിടന്ന പെന്‍ഷന് പരിഹാരമായി: 130 കോടി കെഎസ്ആര്‍ടിസിക്ക് കൈമാറും

subeditor

കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു

ഇനി പരോൾ ഇല്ലെങ്കിൽ വേണ്ട… ഹൃദ്രോഗിയാണ്, ജീവപര്യന്തം ശിക്ഷ ഒഴിവാക്കിത്തരമെന്ന് കുഞ്ഞനന്തൻ

subeditor5

അവനെ അവര്‍ തല്ലിച്ചതച്ചു, ഭയന്ന് തനിക്ക് വാഹനം ഓടിക്കാന്‍ പറ്റാതായി; കെവിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

ഡല്‍ഹി ചുട്ടുപൊള്ളുന്നു; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

main desk