പുത്തന്‍ മേക്ക് ഓവറില്‍ താരപുത്രി;സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ഏവരുടെയും പ്രിയപ്പെട്ട നടനാണ്. അതേ സ്‌നേഹം തന്നെയാണ് ആരാധകര്‍ താരപുത്രി സുഹാനയ്ക്കും നല്‍കുന്നത്. സാധാരണ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല താരം. എങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് പുത്തന്‍ മേക്ക് ഓവറില്‍ എത്തിയിരിക്കുന്ന താരപുത്രിയുടെ ചിത്രങ്ങളാണ്. ഇന്‍സ്റ്റാഗ്രമിലൂടെയാണ് സൂഹാന തന്റെ ചിത്രങ്ങള്‍ പങ്കു വെച്ചത്. മൂന്ന് വ്യത്യസ്ത ഭാവങ്ങളിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.

View this post on Instagram

🥱

A post shared by Suhana Khan (@suhanakhan2) on

Loading...

സ്വകാര്യമായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പബ്ലിക് ആക്കി മാറ്റിയശേഷം സുഹാനയുടെ ആദ്യ പോസ്റ്റ് ആണിത്. രണ്ടു വശങ്ങളിലേക്കും മുകളിലേയ്ക്കും നോക്കുന്ന സുഹാനയാണ് ഈ ചിത്രങ്ങളിലുള്ളത്. കുസൃതിയും പരിഭവവും നിറയുന്ന ഭാവങ്ങളാണ് ഇവയിലുള്ളത്. സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമായും സുഹാന പങ്കുവയ്ക്കാറുള്ളത്. ആദ്യമായാണ് ഇത്തരത്തില്‍ രസകരമായ ഒരു ചിത്രം പങ്കുവയ്ക്കുന്നത്. സുഹാനയുടെ ആരാധക ഗ്രൂപ്പുകളിൽ ഈ ചിത്രങ്ങൾ തരംഗമായി.