കാമുകിയുടെ വിവാഹം നിശ്ചയിച്ചതില്‍ മനംനൊന്ത് യുവാവ് ഫെയ്‌സ്ബുക്ക് ലൈവില്‍ ജീവനൊടുക്കി

ആഗ്ര: കാമുകിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. 22കാരനായ ഫെയ്‌സ്ബുക്കില്‍ ലൈവില്‍ ആത്മഹത്യ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് യുവാവ് ജീവനൊടുക്കിയത്. ആഗ്ര ജില്ലയിലെ അച്‌നെര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ റായ്ഭ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് ശ്യാം സികര്‍വാര്‍ എന്ന യുവാവ് ജീവനൊടുക്കിയത്.

ശ്യാം എഴുതിയ നാല് പേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ശ്യാം ബന്ധുക്കളെയും ചില സുഹൃത്തുക്കളെയും അറിയിച്ചിരുന്നു.

Loading...

ഏതാനും സുഹൃത്തക്കള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ ശ്യാമിന്റെ ആത്മഹത്യ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ശ്യാമിനെ പിന്തിരിപ്പിക്കാന്‍ ആരും തയ്യാറായില്ല.