ഒരു വിഷയത്തിന് തോല്‍ക്കുമെന്ന് ഭയന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിക്ക് ഫലം വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ആ വിഷയത്തിന്

നോയിഡ: പരീക്ഷയിലെ ഒരു വിഷയത്തിന്റെ റിസള്‍ട്ട് ഭയന്ന് ഫലം വരുന്നതിന്റെ തലേന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് അതേ വിഷയത്തിന്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഭയന്ന് വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നോയ്ഡയിലെ സമിസ്ത റൗട്ട് എന്ന വിദ്യാര്‍ത്ഥിനിക്ക് ഏറ്റവും ഭയന്നിരുന്ന ഇംഗ്ലിഷിന് കിട്ടിയത് 82 മാര്‍ക്ക്.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന സംഭവത്തില്‍ വെളളിയാഴ്ചയാണ് സമിസ്ത ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് ശേഷം സമിസ്തയുടെ അച്ഛന്‍ ജോലിക്കും അമ്മ അടുത്ത വീട്ടിലേക്കും പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. അമ്മ നിര്‍മല തിരികെ വീട്ടിലെത്തിയപ്പോഴാണ് മകള്‍ മുറിയിലെ ഫാനില്‍ അവളുടെ ഷാളില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്. അടുത്തുള്ള ആശുപത്രിയില്‍ പെട്ടെന്ന് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Loading...

പരീക്ഷയ്ക്ക് പിന്നാലെ ഇംഗ്ലിഷിന് പരീക്ഷയെ ഓര്‍ത്ത് സമിസ്ത ആശങ്കപ്പെട്ടിരുന്നു. കുറേയധികം ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ സാധിച്ചില്ലെന്നും ഇംീഷിന് മാര്‍ക്ക് കുറവായിരിക്കുമെന്ന് വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു.

പരീക്ഷയ്ക്ക് ശേഷം കൂട്ടുകാര്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ സമിസ്ത ആരോടും അധികം സംസാരിക്കാതെ തന്റെ മുറിയില്‍ തന്നെ കഴിഞ്ഞു. പരീക്ഷയുടെ വിഷാദത്തില്‍ മുറിയില്‍ നിന്നും പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ സമിസ്ത കൂട്ടാക്കിയിരുന്നില്ല. ഒടുവില്‍ വെള്ളിയാഴ്ച ജീവിതം അവസാനിപ്പിക്കുകയുമായിരുന്നു.

തിങ്കളാഴ്ച സിബിഎസ്ഇ പത്താംക്ലാസ് റിസള്‍ട്ട് വന്നപ്പോള്‍ സമിസ്തയ്ക്ക് ഇംീഷിന് നൂറില്‍ 82 മാര്‍ക്കുണ്ടായിരുന്നു. മറ്റ് വിഷയങ്ങളെക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചതും ഇംിഷിനാണ്. പൊതുവെ ശാന്ത സ്വഭാവക്കാരിയായ സമിസ്ത നന്നായി ചിത്രം വരയ്ക്കുമായിരുന്നു.

അതിന് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ദിവസവും സംസാരിക്കുമായിരുന്ന സുഹൃത്തിനോടു പോലും സമിസ്ത ആത്മഹത്യയുടെ സൂചന പങ്കുവെച്ചില്ല.