തലയോലപ്പറമ്പില്‍ കാണാതായ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം മൂവാറ്റുപുഴയാറില്‍… കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച നിലയിൽ

ത​ല​യോ​ല​പ്പ​റ​മ്പ്: കഴിഞ്ഞ ദിവസം ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി വീ​ടു​വി​ട്ട് കു​ഞ്ഞു​മാ​യി മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ചാ​ടി​യ യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​ല​യോ​ല​പ്പ​മ്പ് പൊ​ട്ട​ൻ​ചി​റ​യി​ൽ തു​ണ്ട​ത്തി​ൽ അ​ഭി​ജി​ത്തി​ന്‍റെ ഭാ​ര്യ ദീ​പ (30), മ​ക​ൾ ര​ണ്ടു വ​യ​സു​കാ​രി ദ​ക്ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കു​ഞ്ഞി​നെ ദേ​ഹ​ത്ത് കെ​ട്ടി​വ​ച്ചാ​ണ് ദീ​പ ആ​റ്റി​ൽ​ച്ചാ​ടി​യ​ത്. പൊ​ട്ട​ൻ​ചി​റ​യി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ലാ​ണ് ദീ​പ​യെ​യും കു​ഞ്ഞി​നെ​യും കാ​ണാ​താ​യ​ത്.

Loading...

പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ വ​ട​യാ​ർ ദേ​വി​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വി​ദേ​ശ​ത്ത് ന​ഴ്സാ​യി​രു​ന്നു ദീ​പ. ഭ​ർ​ത്താ​വ് തൃ​ശൂ​ർ എ ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​ണ്. ഭ​ർ​ത്താ​വ് മൊ​ബൈ​ലി​ൽ ചാ​റ്റ് ചെ​യ്ത​തി​നെ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ആ​ഭ​ര​ണ​ങ്ങ​ളും ഫോ​ണും വീ​ട്ടി​ൽ വ​ച്ചി​ട്ടാ​ണ് ദീ​പ വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്.