ബഹറിനില്‍ 29കാരി ജീവനൊടുക്കി: ഒരു മാസത്തിനുള്ളില്‍ ബഹറിനില്‍ ദുരൂഹമായി മരിക്കുന്ന 5മത്തെ മലയാളി

മനാമ: ബഹറിനിൽ വീണ്ടും മലയാളിയുടെ ജീവനൊടുക്കൽ. ബഹറിനില്‍ പ്രവാസി മലയാളി വനിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പത്തനംതിട്ട എരുമേലി നിസമോള്‍ കണ്ണങ്കരയാണ് ഗുദൈബിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തി ഒമ്പത് വയസായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ബഹറിനില്‍ ദുരൂഹമായി മരിക്കുന്ന 5മത്തെ മലയാളിയാണ് നിസമോള്‍. പോലീസ് സ്ഥലത്തെത്തി മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്സ്‌ മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു.

Loading...