വയനാട്ടില്‍ വീടിനുള്ളില്‍ സ്‌ഫോടനം… മരിച്ചത് വീട്ടമ്മയും അയല്‍വാസിയായ യുവാവും

വയനാട്: വയനാട് നായക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നായക്കട്ടി സ്വദേശി ഇളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.

നാസറിന്റെ ഭാര്യ അംല, അയല്‍വാസി ബെന്നി എന്നിവരാണ് കൊല്ലപ്പെട്ടത്. ബെന്നി ചാവേറാക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബെന്നി ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ച് സമീപപ്രദേശത്തെ വീട്ടിനുള്ളിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണറിയുന്നത്. ഇതിന്റെ കാര്യകാരണങ്ങള്‍ വെളിവായിട്ടില്ല.

Loading...

മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം ചിതറിപ്പോയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.