മരണ സെല്‍ഫി; കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന സെൽഫി വാട്ട്സ്ആപ്പ് വഴി ഭാര്യയ്‌ക്ക് അയച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു

Loading...

മുംബയ്: കുടുംബപ്രശ്‌നത്തെ തുടർന്ന് പിണങ്ങി പോയ ഭാര്യയ്‌ക്ക് കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന സെൽഫി വാട്ട്സ്ആപ്പ് വഴി അയച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു. പർവേജ് ബർക്കത്തുള്ള ഖാൻ (22)ആണ് ആത്മഹത്യ ചെയ്‌തത്. രണ്ടുമാസം മുമ്പായിരുന്നു ഖാന്റെ വിവാഹം. ഭാര്യയ്‌ക്കും മാതാപിതാക്കൾക്കും ഒപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഭാര്യയുമായി ഇയാൾ കലഹിച്ചിരുന്നു എന്ന് അയൽവാസികൾ പറയുന്നു.

മാതാപിതാക്കൾ ഉറങ്ങികിടന്നപ്പോഴാണ് ഖാൻ ആത്മഹത്യ ചെയ്‌തത്. ഉറക്കത്തിൽ നിന്നും എഴുന്നേറ്റതിന് ശേഷമാണ് ഖാന്റെ പിതാവ് മകൻ ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Loading...