അപകടം കാലവും സമയവും തെറ്റി വന്നു; അനാഥമായത് എട്ടു പിഞ്ചു കുഞ്ഞുങ്ങളും ആ അമ്മയും

അപകടം കാലവും സമയവും തെറ്റി വന്നപ്പോള്‍ അനാഥമായത്, ഒരു കുടുംബത്തിലെ എട്ടു പിഞ്ചു കുഞ്ഞുങ്ങളാണ്. ഇനി എന്തെന്നറിയാതെ യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ആ അമ്മയും എട്ടു മക്ക‍ളും.

.കോട്ടയം ജില്ലയിലെ അമയന്നൂർ സ്വദേശി വള്ളോപ്പറമ്പിൽ വിഎസ് സനിലാണ്,സ്കൂട്ടറില്‍ ടിപ്പറിടിച്ച് അപകടത്തില്‍ പെട്ടത്. യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഭാര്യ സുജയും മക്കളും. ഇവര്‍ക്ക് എട്ടുമക്കളാണ്. മകന്‍ എട്ടാം ക്ലാസിലും ഇളയയാള്‍ മൂന്നു വയസ്സുകാരിയും.

Loading...

അപടകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിൽ തലയ്ക്കു ശസ്ത്രക്രിയ നടത്തി.എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല.

പഞ്ചായത്തിൽ നിന്നു ലഭിച്ച ആകെ രണ്ടു സെന്റ് സ്ഥലത്തായിരുന്നു സനിലും കുടുംബവും താമസം. മരിച്ച സനിലിന് മരപ്പണിയായിരുന്നു. അതില്‍ നിന്നുളള വരുമാനമാണ് എട്ടു പേരടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയം. മരപ്പണിയിൽ നിന്നു കിട്ടുന്ന കൂലി കൊണ്ടായിരുന്നു പത്തു പേരുടെ ജീവിതം, മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.

മൂത്തമകൻ കൃഷ്ണദാസ് പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. മറ്റ് ആറു കുട്ടികൾ അമയന്നൂർ ഹൈസ്കൂളിലെ വിദ്യാർഥികളാണ്. ഇളയ കുട്ടിക്ക് മൂന്നു വയസ്സേ ആയിട്ടുള്ളു. സുജയ്ക്കാകട്ടെ ജോലിയുമില്ല.

നീണ്ടു നിവര്‍ന്നു കിടക്കുന്ന ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അമ്മയും എട്ടു പേരുമടങ്ങി കുടുംബം.