നടി സുജാത കുമാര്‍ അന്തരിച്ചു

Loading...

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന സുജാത കുമാര്‍ അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു.

ആഗസ്റ്റ് 19നായിരുന്നു മരണം. സുജാതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ട് സുചിത്ര നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഹോട്ടല്‍ കിംഗ്സ്റ്റണ്‍, ബോംബെ ടോക്കിംഗ് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളില്‍ സുജാത പങ്കെടുത്തിട്ടുണ്ട്.

Loading...

ഇംഗ്ലീഷ് വിംഗ്ലീഷ് കൂടാതെ രാഞ്ജനാ, സലാം ഇ ഇഷ്‌ക്, ഗോരി തേരേ പ്യാര്‍ മേം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് വിംഗ്ലീഷില്‍ ശ്രീദേവിയുടെ സഹോദരിയായാണ് വേഷമിട്ടത്.