Crime

ഇളയച്ഛന്റെ മകളെ ശല്യം ചെയ്തു; ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തത യുവാവ് മര്‍ദനമേറ്റ് മരിച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: ബ​ന്ധു​വാ​യ യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്ത​തി​ന് മ​ർ​ദ​ന​മേ​റ്റ് പ​രി​ക്കേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട കൊ​രു​ന്പി​ശേ​രി സ്വ​ദേ​ശി പു​തു​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ൽ മ​ക​ൻ സു​ജി​ത്ത് (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം.

“Lucifer”

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റു മ​ണി​യോ​ടെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ഓ​ട്ടോ​റി​ക്ഷാ പേ​ട്ട​യി​ൽ​വെ​ച്ച് യു​വാ​വി​ന് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

ക​ന്പി​വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സു​ജി​ത്തി​നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. സു​ജി​ത്തി​നെ മ​ർ​ദി​ച്ച​തി​ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന പ​ടി​യൂ​ർ സ്വ​ദേ​ശി പ​ത്താ​ഴ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ മി​ഥു​ന്‍റെ (32) പേ​രി​ൽ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തി​രു​ന്നു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

സു​ജി​ത്തി​ന്‍റെ ഇ​ള​യ​ച്ഛ​ന്‍റെ മ​ക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന മി​ഥു​നെ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് മ​ർ​ദ്ദ​ന​ത്തി​നു കാ​ര​ണ​മാ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. സു​ജി​ത്തി​നെ മ​ർ​ദ്ദി​ച്ച ശേ​ഷം മി​ഥു​ൻ പെ​രു​വ​ല്ലി​പാ​ട​ത്തി​നു സ​മീ​പ​ത്തു​വെ​ച്ച് സു​ജി​ത്തി​ന്‍റെ ഇ​ള​യ​ച്ഛ​നെ​യും മ​ക​ളെ​യും ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്ന​ത്രേ.

സം​ഭ​വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​രേ​ഷ്കു​മാ​റി​ന്‍റെ​യും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ.് സു​ശാ​ന്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സു​ജി​ത് വി​ദേ​ശ​ത്താ​യി​രു​ന്നു. ഇ​പ്പോ​ൾ കൊ​ച്ചി​യി​ൽ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. അ​മ്മ: അ​രു​ണ, സ​ഹോ​ദ​രി: സു​വ​ർ​ണ. ബ​സ് സ്റ്റാ​ൻ​ഡി​ൽ ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ വി​ള​യാ​ട്ട​മു​ള്ള​താ​യി ആ​രോ​പ​ണ​മു​ണ്ട്. ഒ​രാ​ഴ്ച മു​ന്പ് സ​മാ​ന​മാ​യ രീ​തി​യി​ലും ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

Related posts

മോഷണക്കുറ്റത്തിന് പിടിയിലായ വനിതാ തടവുകാരി ഭിത്തി തുരന്ന് രക്ഷപ്പെട്ടു

subeditor

പ്രസവത്തെ തുടര്‍ന്നു യുവതി മരിച്ചു, ഡോക്ടര്‍ പേറെടുത്തതു ഫോണിലൂടെ, പ്രതിക്ഷേധവുമായി ബന്ധുക്കള്‍

special correspondent

യുവതിയെ ലോഡ്ജ് മുറിയില്‍ കെട്ടിത്തൂക്കിയ സംഭവം; ഭര്‍ത്താവിന് ജീവപര്യന്തം അമ്മായിയമ്മയ്ക്ക് 3 വര്‍ഷം തടവ്

നടി അമല അനാശാസ്യത്തിന്‌ എത്തിയത് തൊടുപുഴയിൽ തങ്ങിയ സിനിമാ നടനുവേണ്ടി- സിനിമാലോകത്തേ ഞെട്ടിച്ച മൊഴി

subeditor

2 ശവകുഴികൾ വീടിനുള്ളിൽ ഒരുക്കിവയ്ച്ച യുവാവിനേ വീടിന്റെ വാതിൽ താകർത്ത് പോലീസ് അറസ്റ്റ് ചെയ്തു

subeditor

11 കൂട്ടമരണം, കൊലയാളിയായ 12മനെ തേടി പോലീസ്,ഗയിറ്റു തുറന്നിരുന്നു, സി.സി.ടി,വി വയർ കട്ട് ചെയ്തിരുന്നു

subeditor

ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി

കുഞ്ഞുണ്ടാകാൻ സ്ത്രീകളേ നിരത്തികിടത്തി വ്യാജ ഡോക്ടറുടെ ചികിൽസ

subeditor

പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ വെട്ടിക്കൊന്നു

subeditor

സര്‍ക്കാര്‍ ജീവനക്കാരിയെ ഓഫീസിനകത്തിട്ട് ജീവനക്കാരന്‍ ആഞ്ഞു ചവിട്ടി

പീഡനശ്രമം തടയാന്‍ പെണ്‍കുട്ടി ചെയ്തത് ; കൊല്ലം പത്മന ആശ്രമത്തിലെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു

pravasishabdam online sub editor

വ്യാജമദ്യമുണ്ടാക്കാന്‍ ഷാംപുവും ഡിറ്റര്‍ജെന്റ് പൗഡറും, ഞെട്ടിച്ച് കണ്ടുപിടുത്തം