സീരിയലുകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് സുചിത്ര നായര്‍. നെഗറ്റീവ് കഥാപാത്രങ്ങളെല്ലാം അഭിനയിച്ച് അവിസ്മരണീയമായ അഭിനയം കാഴ്ച വെച്ച നടിയുമാണ്.നൃത്ത രംഗത്ത് നിന്നുമാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. താരത്തിന്റെ ഏറ്റവും പ്രശസ്തമായ സീരിയലാണ് വാനമ്പാടി. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമാണ് ഇപ്പോള്‍ താരം തുറന്നു പറഞ്ഞിരിക്കുന്നത്. ഒറ്റയ്ക്ക് എവിടെയും പോകാനുള്ള ധൈര്യം തനിക്കില്ലെന്നും താരം പറയുന്നുണ്ട്.
പ്രണയം ഉണ്ട്. ഇപ്പോഴും ഉണ്ട്.അങ്ങനെ ഒരു പ്രണയം ജീവിതത്തില്‍ ഇതുവരെ ഉണ്ടായില്ല എന്ന് പറയുന്നവര്‍ കള്ളന്മാര് ആണ്. പക്ഷെ തന്റെ ആദ്യ പ്രണയം ഡാന്‍സിനോട് ആയിരുന്നു. അല്ലാത്ത പ്രണയത്തില്‍ പറ്റിച്ചിട്ട് പോകും. മറ്റു ചിലരെ ഞാനായി തന്നെ വിടും. വീട്ടില്‍ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ വലിയ പ്രശ്നമുണ്ടായെന്നും നടി പറയുന്നു.കൂടാതെ വളരെയധികം ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ ആഗ്രഹം ഉള്ള ആള് ആണ് ഞാന്‍. എന്തുകൊണ്ട് ആണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നത് എന്ന് അറിയില്ല. എന്നെ അറിയുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരണം എന്നാണ് തന്റെ ആഗ്രഹമെന്ന് താരം.
പക്ഷെ, ചില്ലുകൂട്ടില്‍ ഇട്ടുവെക്കാത്ത ആള് ആയിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. എന്നാല്‍ വിവാഹങ്ങള്‍ ഒത്തിരി വരുന്നുണ്ട് എങ്കില്‍ കൂടിയും അവരുടെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കേണ്ടിവരുന്നതെന്നും സുചിത്ര.