ചലച്ചിത്രതാരവും എംപിയുമായ സുമലത അംബരീഷിന് കോവിഡ് 19

ബെംഗളൂരു: ചലച്ചിത്രതാരവും എംപിയുമായി സുമലത അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. സുമലത തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

‘ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നുവെന്നും ഇന്നാണ് പരിശോധന ഫലം ലഭിച്ചതെന്നും സുമലത ട്വിറ്ററിൽ കുറിച്ചു. അത് പോസിറ്റീവ് ആണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണു നിർദേശം. അതിനാൽ ഞാൻ ഇപ്പോൾ ഹോം ക്വാറന്റീനിലാണെന്നും സുമലത വ്യക്തമാക്കി. ജോലിയുടെ ഭാഗമായി നിരവധി കോവിഡ് ഹോട്സ്പോട്ടുകൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി. കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗമാണ് സുമലത.

Loading...

താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും സുമലത അഭ്യർഥിച്ചു. ഒരാഴ്ച മുന്‍പ് സുമലത വിധാന്‍ സൗധയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ 29-നായിരുന്നു യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ച.

 

ಆತ್ಮೀಯರೆ, ಶನಿವಾರ, ಜುಲೈ 4ರಂದು, ನನಗೆ ಸ್ವಲ್ಪ ತಲೆನೋವು ಮತ್ತು ಗಂಟಲು ನೋವು ಕಾಣಿಸಿಕೊಂಡಿತ್ತು. ನಿರಂತರವಾಗಿ ನನ್ನ ಕ್ಷೇತ್ರದ…

Opublikowany przez Sumalathę Ambareesh Poniedziałek, 6 lipca 2020