സ്വർണക്കടത്ത് കേസ്: ഒരു രാഷ്ട്രീയ പാർട്ടി ഇടപെടാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ച് കസ്റ്റംസ് കമ്മിഷണർ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി ഇടപെടാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നു കസ്റ്റംസ് കമ്മിണർ സുമിത് കുമാർ. കേസിലെ നടപടികൾ പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ആദ്യമല്ല. നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ആരം സമ്മർദം ചെലുത്തിയിട്ടില്ല. അന്വേഷണത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സുമിത് കുമാർ പറഞ്ഞു.

കേരള പൊലീസ് അന്വേഷണത്തിൽ സഹായിച്ചില്ല എന്നത് ആരോപണമല്ല, വാസ്തവമാണ്. ഭരിക്കുന്ന പാർട്ടികൾ മാറും. തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാൻ നോക്കി. മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. കോടതിയുടെ പിന്തുണയുണ്ടായി. കൂടെയുണ്ടായിരുന്നവർ നല്ല ടീമായിരുന്നുവെന്നും സുമിത് കുമാർ പറഞ്ഞു. ഡോളർ കടത്തിൽ മുൻമന്ത്രി കെ. ടി ജലീലിന് നേരിട്ട് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് കെ. ടി ജലീലിന് ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന് മുൻപും സുമിത് കുമാർ വ്യക്തമാക്കിയിരുന്നു. അത് വിലപ്പോവില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ സുമിത് കുമാർ പറഞ്ഞത്.