സൂര്യന്‍ വല്യ ചൂടിലാണ്, മുന്നിച്ചെന്ന് പെട്ടേക്കരുത്; സൂര്യാഘാത മുന്നറിയിപ്പ് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം ചൊവ്വാഴ്ച വരെ നീട്ടി.

വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

Loading...

സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത കൂടുതല്‍ ഉള്ളതു കൊണ്ട് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പതിനൊന്നുമണി മുതല്‍ മൂന്നുവരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.