ചൂടുകാലത്ത് മദ്യപാനം മരണകാരണം ആയേക്കാം മുന്നറിയിപ്പ്

കേരളത്തിൽ റെക്കോർഡ് വേഗതയിൽ ചൂടുകൂടുകയാണ് .. പലഭാഗത്തുനിന്നും വേണ്ട നിർദ്ദേശങ്ങൾ നൽകി ആരോഗ്യവകുപ്പുദ്യോഗസ്ഥരും രംഗത് വന്നിട്ടുണ്ട് …

അനിയന്ത്രിതമായ ചൂടുകാരണം സംസ്ഥാനത്ത ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ആരോഗ്യ പ്രേശ്നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് ..
സൂര്യതാപമേത് ഇതുവരെ നാല്പത്തിയാറിൽ കൂടുതൽ വ്യക്തികൾ മരണപെട്ടതായും റിപ്പോർട്ട്കൽ സൂചിപ്പിക്കുന്നു ..
എന്നാൽ ഇപ്പോഴിതാ പുതിയ മുന്നറിയിപ്പുമായി മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ..

Loading...

കേരളത്തില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ മദ്യപാനം ഒഴിവാക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നത്

ഓരോദിവസം കഴിയുംതോറും മദ്യത്തിന്റെ ഉപയോഗം കൂടുകയാണ് കെരളത്തിൽ ..പലരും ചൂടുസമയം ബിയർ കഴിക്കുന്നത് നല്ലതാണു എന്ന തെറ്റിധാരണയും വച്ചുപുലർത്തുന്നു. എന്നാൽ മദ്യപാനം നിര്‍ജലീകരണത്തിന് വഴിവെക്കും എന്നും ചൂട് കൂടി നിൽക്കുന്ന കാലാവസ്ഥയിൽ ഇതുപയോഗിക്കുന്നതിലൂടെ വലിയ അപകടമാണ് വിളിച്ചു വരുത്തുന്നതെന്നും ഇന്ത്യൻ മേയ്ക്കൽ അസോസിയേഷൻ പറയുന്നു ..

അതേസമയം
.വേനൽ കാലത്ത് അന്തരീക്ഷത്തിന്റെ ചൂട് ദിവസം തോറും വർധിച്ച് വരികയാണ്. അതുകൊണ്ട് തന്നെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കുടിവെള്ളക്ഷാമവും വരൾച്ചയും ഉണ്ടാകാനും സാധ്യത കൂടുതലാണ്.ഇതിനെ നേരിടാൻ മുൻകരുതല്‍ സ്വീകരിക്കണ്ടതുണ്ട്.സംസ്ഥാനത്ത് വരള്‍ച്ച നേരിടുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

വേനൽകടുത്താൽ ജലസംഭരണികളിൽ വെള്ളം കുറയും.അത് നേരിടാൻ നല്ല രീതിയിലുള്ള ഒരുക്കമാണ് വേണ്ടത്.
മനുഷ്യർക്കൊപ്പം പക്ഷിമൃഗാദികൾക്കും കുടിവെള്ളം ലഭ്യമാക്കാൻ കഴിയണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരൾച്ചാ പ്രവർത്തനങ്ങൾക്കുമായി തദ്ദേശസ്ഥാപനം മുതൽ ജില്ലാതലം വരെ ജനകീയ സമിതികൾ രൂപീകരിക്കണം. പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കണം. ജലവിഭവ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ദ്രുതകർമ സേനയ്ക്ക് രൂപം നൽകണം. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണം.

പൊതുജലസ്രോതസുകളിലെ വെള്ളം ഫലപ്രദമായി വിനിയോഗിക്കണം. വെള്ളം പാഴാക്കാതിരിക്കാനും കുടിവെള്ള സ്രോതസുകൾ സംരക്ഷിക്കാനും വിപുലമായ ബോധവത്കരണം നടത്തണം. തൊഴിലുറപ്പ്, കുടുംബശ്രീ, അംഗൻവാടി, ആശപ്രവർത്തകരെ ആശയപ്രചാരണത്തിന് പ്രയോജനപ്പെടുത്തണം. ജലവിതരണത്തിന് ഒരു കലണ്ടർ രൂപീകരിക്കണം. ഓരോ സ്ഥലത്തേയും സാഹചര്യങ്ങൾക്കനുസരിച്ച് ജലവിതരണത്തിന് പ്രായോഗികമായ നടപടി സ്വീകരിക്കണം. ജലസ്രോതസുകളിലെ മലിനീകരണം തടയാൻ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കണം. വേനൽക്കാലത്ത് ഉപയോഗിക്കാനാവുന്ന ജലസ്രോതസുകൾ കണ്ടെത്തണം. ആഴ്ചതോറും സ്രോതസുകളിലെ വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തണം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ നല്ല മുന്നൊരുക്കം വേണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. കുറഞ്ഞ ചെലവിൽ വേഗത്തിൽ വെള്ളം എത്തിക്കാനുള്ള നടപടിയാണുണ്ടാവേണ്ടത്.

വേനൽ കാലത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് സൂര്യാഘാതമാണ്. ചൂട് കനക്കുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കുക. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും. ഈ മണിക്കൂറുകളില്‍ പുറം ജോലികളിലേര്‍പ്പെടുകയോ, റോഡിലൂടെ നടക്കുകയോ ഒക്കെ ചെയ്യുന്നത് അല്‍പം കരുതി വേണം.