ഡൽഹി: ശശി തരൂരിനെതിരെ സുനന്ദ പുഷ്കർ കേസിൽ ഡൽഹി പൊലീസ് ഹൈക്കോടതിയിൽ. പട്യാല ഹൗസ് കോടതിയുടെ ക്ലീൻ ചിറ്റ് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ശശി തരൂരിന് നോട്ടിസ് അയച്ചു. 2021 ആഗസ്റ്റ് 18 നാണ് പട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ആത്മഹത്യയിലേക്ക് നയിക്കുംവിധം സുനന്ദയെ സമ്മര്‍ദത്തിലാക്കിയെന്ന് തെളിയിക്കാനായില്ലെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ അപൂർണമാണെന്നും വ്യക്തമാക്കിയാണ് ശശി തരൂരിന് പട്യാല ഹൗസ് കോടതി ക്ലീൻ ചിറ്റ് നൽകിയത്.
ഡല്‍ഹി പോലീസിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാര്‍ ശര്‍മ്മ നോട്ടീസ് അയച്ചു. സി.ബി.ഐ. കോടതിയുടെ വിധിക്കെതിരേ പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് അപ്പീല്‍ ഫയല്‍ ചെയ്തതെന്ന് തരൂരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വിനോദ് പഹ്വ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
ഹര്‍ജിയുടെ പകര്‍പ്പ് കേസുമായി ബന്ധമില്ലാത്ത മറ്റാര്‍ക്കും കൈമാറരുത് എന്ന തരൂരിന്റെ അഭിഭാഷകന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചു. ഡല്‍ഹി പോലീസ് ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം ഒരു ആവശ്യം തരൂരിന്റെ അഭിഭാഷകന് കോടതിയില്‍ ഉന്നയിച്ചത്. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.