Crime Top Stories

ഹൈക്കോടതി ഇങ്ങിനെയും ചെയ്യും, പീഢനകേസിലേ പിടികിട്ടാപ്പുള്ളി പത്മശ്രീ സുന്ദർ മേനോൻ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരേ മുൻകൂർ ജാമ്യം കാട്ടി വിരട്ടിവിട്ടു.

തൃശൂർ: രാജ്യം പത്മശ്രീ നല്കി ആദരിച്ച സ്ത്രീ പീഢന പിടികിട്ടാ പുള്ളി സുന്ദർ മേനോൻ ഗുരുവായൂരിലെ മുണ്ടൂരിൽ ആയുർവേദ സുഖ ചികിൽസക്ക് എത്തി. കേരളാ പോലീസിന്റെ പിടികിട്ടാ പുള്ളി ലിസിറ്റ്ല് ഉള്ള മേനോനേ പിടിക്കാൻ പോലീസ് ആശുപത്രിയിലെത്തി മുറി വളഞ്ഞപ്പോൾ മുൻ കൂർ ജാമ്യം കാട്ടി അദ്ദേഹംരക്ഷപെട്ടു. കേരളാ ഹൈക്കോടതിയാണ്‌  പീഢനകേസിലേ പിടികിട്ടാ പുള്ളിക്ക് മുൻ കൂർ ജാമ്യം നല്കിയത്. ഹൈക്കോടതി ഇടപെടൽ സ്ത്രീപീഢനകേസിൽ പ്രതിയേ ചോദ്യം ചെയ്യുന്നതിന്‌ പോലും വിനയായി.നിരാശരായ പോലീസ് സംഘം പ്ത്മശ്രീക്ക് സുഖ ചികിൽസ അനുവദിച്ച് നിരാശരായി വന്ന വഴി മടങ്ങി.

“Lucifer”

ലുക്ക് ഔട്ട് നോട്ടീസുള്ള ധനവാന്‌ പീഢനകേസിൽ മുൻ കൂർ ജാമ്യം ന്യായമോ? പണമുള്ളവരുടെ വിനോദമോ നിയമ ലംഘനം?

മദ്യപിച്ച് വീട്ടിൽകയറി യുവതിയെ അപമാനിച്ചതിന് തൃശൂർ ഈസ്റ്റ്പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയാണ് പത്മശ്രീ സുന്ദർമേനോൻ. അറസ്്റ്റുഭയന്ന് ഇയാൾ കോയമ്പത്തൂർ വഴി രാജ്യംവിട്ടെങ്കിലും ഹൈക്കോടതിയിൽ നിന്നും അറസ്റ്റുവാറന്റ് റദ്ദാക്കാനുള്ള ഉത്തരവ് നേടി തിരിച്ചെത്തുകയായിരുന്നു. പൊലീസ് പത്മശ്രീ മേനോനെതിരെ ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.ആരോരുമറിയാതെ തിരിച്ചെത്തിയ സുന്ദർമേനോൻ തൃശൂർ മുണ്ടൂരിലുള്ള ആയുർവേദ ചികിത്സാകന്ദത്തിൽ കഴിയുമ്പോഴാണ് എതിരാളിയായ മേനോന്റെ ആളുകൾ ചേർന്ന്് സ്ഥാപനം വളയുകയും പൊലീസിനെ വരുത്തുകയും ചെയ്്തത്. സുന്ദർമേനോൻ പരാതിക്കാരിയായ പാട്ടുരായ്ക്കൽ സ്വദേശിനിയുടെ വീട്ടിലേക്ക് പോകാനുപയോഗിച്ച ആഡംബരകാർ ഇപ്പോഴും തൃശൂർ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റുവാറന്റ് റദ്ദാക്കണമെന്നുള്ള സുന്ദർമേനോന്റെ അപേക്ഷ തൃശൂർ ജില്ലാകോടതി തള്ളിയപ്പോഴാണ്, ഭരണപക്ഷത്ത്് വലിയസ്വാധീനമുള്ള പ്രമുഖനായ ഒരു അഭിഭാഷകൻ ഹൈക്കോടതിയിൽ സുന്ദർമേനോനുവേണ്ടി രംഗത്തിറങ്ങിയത്.

തൃശൂർ നഗരത്തിൽ കുന്നത്ത് ലെയ്‌നിൽ ദാമോദർ അപ്പാർട്‌മെന്റിൽ താമസിക്കുന്ന താഴേക്കോട് വേണുഗോപാലിന്റെ മകൾ പാർവതിക്കാണു സുന്ദർ മേനോന്റെ മർദനമേറ്റത്. മദ്യ ലഹരിയിൽ വീട്ടിൽ രാത്രി അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. തൃശൂർ പാട്ടുരായ്ക്കലിലെ ദാമോദർ അപ്പാർട്ട്‌മെന്റ്‌സിൽ താമസിക്കുന്ന മറൈൻ എൻജിനിയർ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാർത്ഥിനിയുമായ പാർവതിയാണ് (23) പരാതിക്കാരി. വലതു കൈയ്ക്ക് പരിക്കേറ്റ പാർവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു പിതാവിനോടുള്ള വൈരാഗ്യം കാരണമാണ് ആക്രമണമെന്നാണ് പരാതി. ഈസ്റ്റ് പൊലീസ് ഉടൻ സ്ഥലത്തെത്തി അയൽവാസികളിൽനിന്നു മൊഴിയെടുത്തു.

കുറ്റം ചെയ്യാനുള്ള ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീയെ ദേഹോപദ്രവം ഏൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. രണ്ടു വകുപ്പുകൾ ജാമ്യമില്ലാത്തവയായിരുന്നു. ഇതാണ് പത്മശ്രീ ജേതാവിന് വിനയായത്.വ്യത്യസ്ത പേരുകളിൽ പാസ്‌പോർട്ടുകൾ എടുത്തെന്ന പരാതിയിൽ കുറച്ചു ദിവസം മുൻപ് സുന്ദർമേനോനെതിരെ കേസെടുത്തിരുന്നു. വ്യത്യസ്ത പേരുകളിൽ വ്യാജരേഖകൾ ചമച്ച് സാമ്പത്തിക ഇടപാടുകളും വാഹന രജിസ്‌ട്രേഷനും നടത്തിയെന്ന പരാതിയിൽ കോടതി നിർദ്ദേശ പ്രകാരമായിരുന്നു പ്രവാസി വ്യവസായി കൂടിയായ സുന്ദർ മേനോന് എതിരേ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ സജീവമാണ്. പ്രധാനമന്ത്രി മോദിയുടെ സ്വഛ്ഭാരത് മിഷന്റെ ഭാഗമായി തൃശൂർ മൽസ്യമാർക്കറ്റിൽ മാലിന്യനിർമ്മാർജനത്തിള്ള ഇൻസിനറേറ്ററും സൺ ഗ്രുപ്പ് സ്ഥാപിച്ചു. തൃശൂർ പൂരത്തിന്റെ മുഖ്യസംഘാടകനും എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാരവാഹിയുമാണ് സുന്ദർ മേനോൻ. ഊർജോൽപാദനം, മറൈൻ ഫ്യൂവൽസ്, എണ്ണ പര്യവേക്ഷണം, കെട്ടിട നിർമ്മാണം, സിനിമ ടെലിവിഷൻ വ്യവസായം എന്നീ മേഖലകളിലാണ് സൺ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

Related posts

ഡിവൈഎസ്പി മൂന്നാറിനടുത്തെന്ന് സൂചന: അന്വേഷണോദ്യോഗസ്ഥര്‍ സ്ഥലത്ത്, കീഴടങ്ങുമെന്ന അഭ്യൂഹം ശക്തം

pravasishabdam news

തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

കാമുകിയുടെ സമ്മാനം പാഴ്സലായി എത്തി; മലയാളി യുവാവിന് പിന്നാലെ വന്നത് എട്ടിന്റെ പണി

മുഖ്യാതിഥി ആക്കാത്തതില്‍ പ്രകോപിതനായി: ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കയ്യേറ്റശ്രമം

മദ്യനയത്തിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജികളിൽ ചൊവ്വാഴ്ച വിധിപറയും.

subeditor

ഫയലിന്‍റെ പേരിൽ തെറിവിളിയും ഭീഷണിയും, ജയിലിൽ കഴിയുമ്പോഴും നിസാമിന്‍റെ കാടൻ സ്വഭാവത്തിൽ ഭയന്നു വിറച്ച് ജീവനക്കാർ

മാധ്യമങ്ങൾക്ക് തെറ്റി ഗോവിന്ദച്ചാമിക്ക് ശിക്ഷ 7വർഷമല്ല, ജീവ പര്യന്തം: ജീവിതകാലം മുഴുവൻ ജയിലിൽ കഴിയും,

subeditor

ഞാന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല, സെല്‍ഫി വിവാദത്തില്‍ ഓഫീസിനെ പഴിചാരി കണ്ണന്താനത്തിന്റെ ഉരുണ്ടുകളി

subeditor10

കൊല്ലത്ത് ഇന്ന് രവി പിള്ള വക കല്യാണ വിസ്മയം; 70കോടിയുടെ വിവാഹ സദ്യ. 4ലക്ഷം ച.അടിയിൽ ലോക ചരിത്രത്തിലേ ഏറ്റവും വലിയ കല്യാണ പന്തൽ.

subeditor

30 വര്‍ഷം കാത്തിരുന്ന്‍ ആ ശപഥം നിറവേറ്റി വികെ ശ്രീകണ്ഠന്‍, താടിവടിച്ചു

subeditor10

ഗുർമെഹർ കൗറിനെ ബലാത്സംഗം ചെയ്തു കൊല്ലുമെന്ന് എബിവിപി

മുത്തലാക്ക് ചൊല്ലുന്നവർക്ക് പണികൊടുത്ത് ഉത്തർപ്രദേശിലെ ഗ്രാമങ്ങള്‍ ;ഇനി തലാഖ് ചൊല്ലിയാല്‍ അഞ്ച് ലക്ഷം പിഴ

Leave a Comment