റം​സാ​ന്‍ പ്രമാണിച്ച് ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വ്; ബ​ന്ധു​വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ന്ത​ര്‍​ജി​ല്ലാ യാ​ത്ര​ക​ള്‍ ന​ട​ത്താം

തി​രു​വ​ന​ന്ത​പു​രം: ഈ​ദു​ല്‍ ഫി​ത്വ​ര്‍ പ്ര​മാ​ണി​ച്ച്‌ സംസ്ഥാനത്ത് സാ​ധാ​ര​ണ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. അ​നു​വ​ദ​നീ​യ​മാ​യ പ്ര​വൃ​ത്തി​ക​ള്‍​ക്ക് പു​റ​മേ​യാ​ണ് ഇ​ള​വു​ക​ള്‍. ബേ​ക്ക​റി, വ​സ്ത്ര​ക്ക​ട​ക​ള്‍, മി​ഠാ​യി​ക്ക​ട​ക​ള്‍, ഫാ​ന്‍​സി സ്റ്റോ​റു​ക​ള്‍, ചെ​രു​പ്പു​ക​ട​ക​ള്‍ എ​ന്നി​വ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​മ​ണി​വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ‌‌

ഇ​റ​ച്ചി, മ​ത്സ്യ​വ്യാ​പാ​രം എ​ന്നി​വ രാ​വി​ലെ ആ​റു മു​ത​ല്‍ 11 വ​രെ അ​നു​വ​ദി​ക്കും. ബ​ന്ധു​വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ന്ത​ര്‍​ജി​ല്ലാ യാ​ത്ര​ക​ള്‍ ന​ട​ത്താ​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ല്‍, മു​ഖാ​വ​ര​ണം ധ​രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള ബ്രേ​ക്ക് ദി ​ചെ​യി​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

Loading...

അതേസമയം ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ആ​ഘോ​ഷി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണ്ട സ​മ​യ​മാ​ണെ​ന്നും മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ര്‍​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം വ​ന്ന​തെ​ന്ന് ഇ​പ്പോ​ള്‍ ന​മു​ക്ക് അ​റി​യാം. എ​ന്നാ​ല്‍ ഇ​വ​രെ​വി​ടെ​നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ലാ​ണ്‌അ​ത് സാ​മു​ഹി​ക വ്യാ​പ​ന​ത്തി​ലേ​ക്ക് മാ​റു​ക. ഇ​തി​നാ​ല്‍ അ​തീ​വ ജാ​ഗ്ര​ത​യാ​ണ് ഇ​പ്പോ​ള്‍ ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ പാ​ലി​ക്ക​ണം. ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കു​ന്ന​വ​ര്‍ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും പു​റ​ത്തി​റ​ങ്ങ​രു​ത്. സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം കൂ​ടി​നോ​ക്കി​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.