മാരകരോഗമെന്ന് കള്ളം പറഞ്ഞ് സോഷ്യല്‍ മീഡിയ വഴി വൻ തട്ടിപ്പ്

ക്യാൻസർ എന്ന് കള്ളം പറഞ്ഞ് സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ് നടത്തിയ സംഘത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ വനിതസഖാവാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. ള്ളത്തരം കൈയോടെ പിടിച്ചപ്പോള്‍ പണം തിരികെ നല്‍കുമെന്ന് ഇടത് ആക്റ്റിവിസ്റ്റ് സുനിത ദേവദാസ്. തനിക്ക് ക്യാന്‍സറാണെന്നും കുടുംബത്തിന്റെ ദയനീയ അവസ്ഥയും അടക്കം വിവരിച്ച്‌ ഫേസ്ബുക്കില്‍ ഇവര്‍ പോസ്റ്റിടുകയായിരുന്നു. ഒപ്പം,അസുഖത്തെ തുടർന്ന് തലമുണ്ഡനം ചെയ്ത ചിത്രവും ഉണ്ടായിരുന്നു. ഇവരുടെ പോസ്റ്റ് സിപിഎം അനുഭാവമുള്ളവര്‍ വനിത സഖാവിന്റെ അക്കൗണ്ട് നമ്ബര്‍ അടക്കം ചില ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തു.

പൈസ ആവശ്യപ്പെട്ടുള്ള സുനിതയുടെ പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്തതോടെ ആലപ്പുഴക്കാരി വനിത സഖാവിന്റെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം എത്തി. എന്നാൽ ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ക്യാൻസർ പോയിട്ട് ഒരു ചെറിയ പനി പോലും ഇല്ലെന്നുള്ള മെസ്സേജുകൾ പുറത്തുവന്നു തുടങ്ങി. ഇതോടെ സഹായം അഭ്യര്‍ഥിച്ചുള്ള പോസ്റ്റ് സുനിത ദേവദാസ് ഫേസ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. പണം നല്‍കിയവരെല്ലാം തട്ടിപ്പിനെതിരേ രംഗത്തെത്തി. വിഷയം വിവാദമായതോടെ വനിത സഖാവും പോസ്റ്റ് മുക്കി. എന്നാല്‍, സഹായിച്ചവരെല്ലാം പണം തിരികെ ആവശ്യപ്പെട്ട് രംഗത്തു വരുകയായിരുന്നു.

Loading...