സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

കേസില്‍ കക്ഷിയായിരുന്ന വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, എന്നാല്‍ വഖഫ് ബോര്‍ഡിന് ഭൂമിയില്‍ ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും നിരീക്ഷിച്ചിരുന്നു.

സുന്നി വഖഫ് ബോര്‍ഡിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനുമായി ചര്‍ച്ച നടത്തും. വിധിയില്‍ പുനഃപരിശോധനയ്ക്കായി എല്ലാ നിയമപരമായ വഴികളും തേടും. ഞങ്ങള്‍ നമാസ് നടത്തിയിരുന്ന ബാബ്‌റി മസ്ജിദിന്റെ അകത്തെ നടുമുറ്റത്ത് പ്രാര്‍ത്ഥന നടത്താനുള്ള അവകാശം വേണം. തര്‍ക്കഭൂമിയില്‍ കുറച്ച്‌ ഭാഗങ്ങളുടെ അവകാശം വേണമെന്ന് തന്നെയാണ് ഞങ്ങള്‍ വാദിച്ചത്.

Loading...

മറ്റൊരിടത്ത് പള്ളി പണിയാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലുകളില്‍ മുസ്ലീങ്ങള്‍ക്ക് അനുകൂലമായ നിരീക്ഷണങ്ങളുമുണ്ട്. അതെന്തുകൊണ്ട് മുഖവിലയ്ക്ക് കോടതി എടുത്തില്ല എന്ന കാര്യം പരിശോധിക്കണം എന്നും സഫര്‍യാബ് ജിലാനി പറഞ്ഞു.
കോടതി നിരീക്ഷണങ്ങളില്‍ രാജ്യത്തെ മതേതര സംവിധാനത്തിന് ഉപകാരമപ്രദമായ കാര്യങ്ങളുണ്ട്. ഒരു വിഭാഗത്തിന്റെ വിശ്വാസം മറ്റൊരു വിഭാഗത്തിന്റെ വിശ്വാസത്തിന് മുകളിലല്ല എന്നകാര്യം കോടതി പരിഗണിക്കണമായിരുന്നു. – ജിലാനി പറഞ്ഞു.

ബാബരി മസ്ജിദിനു പകരം ഭൂമി എന്ന വിധി നീതിയായി കരുതുന്നില്ല. പള്ളിക്ക് പകരമായി മറ്റൊന്നുമില്ല. ശരീഅത്ത് പ്രകാരം പള്ളി കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ കഴിയുന്നതല്ല. ആരാധന നടന്നിരുന്ന പള്ളി മറ്റൊരു വിഭാഗത്തിന് കൈമാറുന്നത് നീതിയല്ല. പക്ഷേ, കോടതിയുടെ വിധി അംഗീകരിക്കും. റിവ്യൂ ഹരജി നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കൂടുതല്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി നിരീക്ഷണങ്ങളില്‍ രാജ്യത്തെ മതേതര സംവിധാനത്തിന് ഉപകാരമപ്രദമായ കാര്യങ്ങളുണ്ട്. ഒരു വിഭാഗത്തിന്റെ വിശ്വാസം മറ്റൊരു വിഭാഗത്തിന്റെ വിശ്വാസത്തിന് മുകളിലല്ല എന്നകാര്യം കോടതി പരിഗണിക്കണമായിരുന്നു. – ജിലാനി പറഞ്ഞു.