സണ്ണി ജോസഫ് എം.എൽ.എ യ്ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ റെക്കോർഡ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി 4000 ത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗുരുതര സ്ഥിതിയിലേക്ക് കേരളം മാറിയിരിക്കുകയാണ്. തലസ്ഥാനത്തെ സ്ഥിതിയാണ് കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. അതേസമയം ജനപ്രതിനിധികൾക്കടക്കം കൊവിഡ് പോസിറ്റീവ് ആകുന്നത് വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നു.

മന്ത്രിമാരായ ഇ.പി ജയരാജനും തോമസ് ഐസകിനും കൊവിഡ് പോസിറ്റീവായിരുന്നു. ഇരുവരും ഇപ്പോൾ രോഗമുക്തരാണ്.എന്നാൽ എംഎൽഎമാർക്കും ഇപ്പോൾ കൊവിഡ് ബാധിച്ചുകൊണ്ടിരിക്കുകയാണ്. പേരാവൂർ എംഎൽഎയായ സണ്ണി ജോസഫിനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആൻറിജൻ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും നിരീക്ഷണത്തിൽ പോകാനും നിർദേശം നൽകിയിട്ടുണ്ട്.

Loading...