കൊച്ചിയെ ഇളക്കി മറിക്കാന്‍ സണ്ണി ലിയോണ്‍ വീണ്ടും എത്തുന്നു; താരസുന്ദരി എത്തുക വാലന്റൈസ് ദിനത്തില്‍

നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനക്കിനായി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോള്‍ കേരളത്തിലെ ആരാധകര്‍ നല്‍കിയ സ്വീകരണം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ വീണ്ടും കൊച്ചിയിലേക്ക് ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങാന്‍ എത്തുകയാണ് ഹോട്ട് സുന്ദരി. വാലന്റൈന്‍സ് ഡേയിലാണ് താരം എത്തുക.

എംജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്‍ര്‍ടെയിന്മെന്റ്‌സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019’ലാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുക. ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 6നാണ് പരിപാടി ആരംഭിക്കുക. പരിപാടിയില്‍ പ്രശസ്ത ബോളിവോഡ് പിന്നണി ഗായിക തുളസി കുമാറും പങ്കെടുക്കും. ബോളിവുഡ് താരങ്ങള്‍ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള ഗായികമാരും പരിപാടിയുടെ ഭാഗമാകുന്നുണ്ട്. ഗായിക മഞ്ജരിയും വയലിനിസ്റ്റ് ശബരീഷും സ്റ്റേജിലെത്തും.

Loading...