രാമായണത്തിനും മഹാഭാരതത്തിനും പിന്നാലെ ദൂരദര്‍ശനില്‍ ശക്തിമാനും തിരിച്ചു വരുന്നു

ലോക്ഡൗണ്‍ ആനന്ദകരമാക്കാന്‍ ഒടുവില്‍ ശക്തിമാനും തിരിച്ചുവരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും വീട്ടിനുള്ളില്‍ കഴിയുകയാണ്. ഈ സമയത്താണ് ദൂരദര്‍ശനില്‍ ശക്തിമാനടക്കമുള്ള പരമ്പരകള്‍ തിരിച്ചു വരുന്നത്. വീട്ടില്‍ ബോറടിച്ചിരിക്കുന്ന എല്ലാവര്‍ക്കും ഇത് ഒരു സന്തോ വാര്‍ത്ത തന്നെയാണ്. നേരത്തെ ഇതിഹാസ സീരിയലുകളായ രാമായണവും മഹാഭാരതവും ഷാരൂഖ് ഖാന്റെ സര്‍ക്കസും രജിത് കപൂറിന്റെ ബക്ഷിയും പുനസംപ്രേഷണം ചെയ്യാന്‍ ദുരദര്‍ശന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തിമാനും തിരിച്ച് വരുന്നുവെന്ന വാര്‍ത്തകളും പുറത്തു വരുന്നത്.

90കളിലെ കുട്ടികൾക്കിടയിൽ ഹരമായിരുന്ന ശക്തിമാൻ പരമ്പരയും ദൂരദർശനിൽ വരുന്നു. പരമ്പരയിൽ ശക്തിമാനായെത്തിയ മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Loading...

ദൂരദർശന്റെ സുവർണ കാലഘട്ടത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരകളിലൊന്നാണ് ശക്തിമാൻ. ഡിഡി 1ൽ 1997 മുതൽ 2005 വരെയായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. ‘ആജ് കി ആവാസ്’ പത്രത്തിന്റെ ഫൊട്ടോഗ്രാഫർ ആയിരുന്ന ‘പണ്ഡിറ്റ് ഗംഗാധർ വിദ്യാധർ മായാധർ ഓംകാർനാഥ് ശാസ്ത്രി എന്നാണ് പരമ്പരയിൽ ശക്തിമാന്റെ യഥാർഥ പേര്.

130 കോടി ജനങ്ങൾക്ക് ദൂരദർശനിൽ ശക്തിമാൻ കാണാനുള്ള അവസരം ഒന്നിച്ച് ലഭിച്ചിരിക്കുകയാണ്. അറിയിപ്പിനായി കാത്തിരിക്കൂ- മുകേഷ് ഖന്ന ട്വിറ്ററിൽ കുറിച്ചിരിക്കുന്നു. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ശക്തിമാൻ സീരിയൽ വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്തിട്ടുമുണ്ട്. പിന്നാലെ ശക്തിമാന്റെ അനിമേഷൻ 2011ലും ഹമാര ഹീറോ ശക്തിമാൻ എന്നപേരിലൊരു ടിവി സീരിയൽ 2013ലും പുറത്തുവന്നിട്ടുണ്ട്.