: കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ലോകത്തെ മുഴുവന്‍ വീണ്ടും ആശങ്കയിലാഴ്ത്തിയ വകഭേദം വന്ന വൈറസ് കേരളത്തിലും. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വാര്‍ത്താ സമ്മേളനത്തിലാണഅ ടീച്ചര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ വൈറസ് സ്ഥിരീകരിച്ചതിന്റെ കണക്കുകള്‍. അതേസമയം നിലവിലുള്ള കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപനശേഷിയാണ് പുതിയ വൈറസിനുളളത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ രോഗം സ്ഥിരീകരിച്ചിരിക്കുന്ന ആള്‍ക്കാരുമായി സമ്പര്‍ക്കത്തിലുള്ള ആള്‍ക്കാരോട് എത്രയും പെട്ടന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Loading...