തൃശൂര്‍. മഴ കനത്തതോടെ നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിന് ആശ്യമായ സാധനങ്ങള്‍ സപ്ലൈക്കോ നല്‍കുന്നില്ലെന്ന് ആരോപിക്കുകയാണ് ചാലക്കുടി നഗരസഭാ ചെയര്മാന് എബി ജോര്‍ജ്.
നഗരസഭ ചെയര്‍മാന്റെ കത്തുമായി ചെന്നിട്ടും ഭക്ഷ്യവസ്തുക്കള്‍ നല്കുവാന് സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യങ്ങള്‍ ഉടന്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചാലക്കുടി പുഴയിലെ ഒഴുക്ക് ശക്തമാണെന്നും തീരത്ത് താമസിക്കുന്നവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്നും റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു. പെരിങ്ങല്‍ക്കുത്ത്, പറമ്പിക്കുളം ഡാമില്‍ നിന്ന് ശക്തമായ ഒഴുക്ക് ഉള്ളതിനലാണ് സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശം.
പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. 17480 ക്യുസെക്സ് വെള്ളമാണ് ചാലക്കുടിപ്പുഴയിലേക്ക് എത്തുന്നത്. പുഴയുടെ തീരത്ത് കാഴ്ച കാണുവാന്‍ നിരവധി പേരാണ് എത്തുന്നത് ഇത് പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ശക്തമായ ഒഴുക്കായതിനാല്‍ പുഴയുടെ തീരത്തുള്ള എല്ലാവരെയും മാറ്റിപ്പാര്‍പ്പിക്കും.