സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

മരട് ഫ്ലാറ്റ് കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഫ്ലാറ്റ് പൊളിക്കാൻ എത്ര സമയം വേണം, കേരളത്തിന്റെ നിലപാടിൽ ഞെട്ടലുണ്ടെന്നും കോടതി. പ്രളയത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് അറിയില്ലേ. കേരളത്തിന് കൈത്താങ്ങായി രാജ്യം മുഴുവന്‍ ഒന്നിച്ചു നിന്നതാണ്. ഇത്തരം തീരുമാനങ്ങൾ കൊണ്ടാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു.

അതോടൊപ്പം തന്നെ ചീഫ് സെക്രട്ടറിയെ കോടതി ശകാരിച്ചു. ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനം അംഗീകരിക്കാനാവില്ല. കേരളത്തിന്റെ പദ്ധതി എന്താണെന്ന് സത്യവാങ്മൂലം കണ്ടാലറിയാമെന്നും കോടതി ചൂണ്ടിക്കാട്ടി. മരട് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച വിശദമായ ഉത്തരവ് പുറത്തിറക്കുമെന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

Loading...