ന്യൂഡല്‍ഹി. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ നിയമിക്കാന്‍ സ്വതന്ത്രസമിതിയെ നിയോഗിച്ച് സുപ്രീംകോടതി. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പേരുകള്‍ രാഷ്ട്രപതി അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഇതിനായി പ്രധാനമന്ത്രിയും ലോക്‌സഭ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന സമിതിയാണ് രൂപീകരിക്കുക.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെയും അംഗങ്ങളെയുമാണ് കൊളീജിയം തീരുമാനിക്കുക. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള പാര്‍ട്ടിയുടെ നേതാവിനെ സിമിതിയിലെ പ്രതിനിധിയാക്കും. ഈ സമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നവരെയാകും രാഷ്ട്രപതി നിയമിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തിനായി സ്വതന്ത്ര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.
Loading...